കേന്ദ്രസർവീസിലെ സ്റ്റെനോഗ്രാഫർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പ്ലസ് ടു വിജയം
ഒഴിവുകൾ: വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി ആകെ 1207 ഒഴിവുകളാണ് നിലവിലുള്ളത്.
ഗ്രൂപ്പ് – സി തസ്തികകളിൽ 93, ഗ്രൂപ്പ് ഡി തസ്തികകളിൽ 1114 എന്നിങ്ങനെയാണ് ഒഴിവുകൾ
യോഗ്യത: അംഗീകൃത സർവകലാശാല/ ബോർഡിൽ നിന്ന് നേടിയ പ്ലസ് ടു വിജയം/ തത്തുല്ല്യം.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 ഒക്ടോബറിൽ നടക്കും.
പ്രായം: ഗ്രേഡ് സി – യിലെ തസ്‌തികകളിൽ 18 – 30 വയസ്സ്, ഗ്രേഡ് ഡി – യിലെ തസ്തികളിൽ 18 - 27 വയസ്സ്.
2023 ആഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവുണ്ട്.
ഭിന്നശേഷിക്കാർക്ക് ജനറൽ 10 -വർഷം, എസ്.സി, എസ്.ടി – 15 വർഷം, ഒ.ബി.സി – 13 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്.
വിധവകൾക്കും വിവാഹ മോചിതകൾക്കും 35 വയസ്സുവരെ (എസ്.സി,എസ്.ടി – 40) വയസ്സിളവ് ലഭിക്കും.
വിമുക്ത ഭടന്മാർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് 200 മാർക്കായിരിക്കും, 200 ചോദ്യങ്ങളുണ്ടാവും.
ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്ങ്, ജനറൽ അവേർനെസ് എന്നിവയിൽ നിന്ന് 50 വീതം ചോദ്യങ്ങളും ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷനിൽ നിന്ന് 100 ചോദ്യങ്ങളുമാണുണ്ടാവുക.
രണ്ടു മണിക്കൂറാണ് പരീക്ഷാ സമയം.
സ്ക്രൈബിന്റെ സഹായം ആവശ്യമുള്ളവർക്ക് 40 മിനിറ്റ് അനുവദിക്കും. ഒബ്‌ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയിസ് മാതൃകയിലായിരിക്കും പരീക്ഷ. ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കും. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപെടുന്നവർക്ക് സ്റ്റെനോഗ്രഫി സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും. ഇതിന് ഹിന്ദിയോ ഇംഗ്ലീഷോ തിരഞ്ഞെടുക്കാം.
പരീക്ഷാകേന്ദ്രങ്ങൾ: ബെംഗളൂരു ആസ്ഥാനമാക്കിയുള്ള കർണാടക, കേരളറീജണിലാണ് (കെ.കെ.ആർ) കേരളവും ലക്ഷദ്വീപും ഉൾപെടുന്നത്.
കേരളത്തിൽ എറണാകുളം, കണ്ണൂർ, കോല്ലം, കോട്ടയം, കോഴിക്കോട്, തിരുവന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. ഉദ്യോഗാർഥിക്ക് ഒരേ റീജണിലെ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ അപേക്ഷാ സമർപ്പണ വേളയിൽ രേഖപ്പെടുത്താവുന്നതാണ്.
ഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കണം. വനിതകൾക്കും എസ്.സി,എസ്.ടി, വിഭാഗക്കാർക്കും ഭിന്നശേഷിക്കർക്കും വിമുക്തഭടന്മാർക്കും അപേക്ഷാ ഫീസില്ല.
അപേക്ഷ: വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനുമായി https://ssc.ni.cin എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇതേ വെബ്സൈറ്റ് വഴി വൺടൈം രജിസ്ട്രേഷനിലൂടെയാണ് അപേക്ഷിക്കേണ്ടത്. മുൻപ് വൺടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് യൂസർ ഐഡിയും പാസ്സ്‌വേഡും ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം.
അപേക്ഷയോടൊപ്പം നിർദ്ദിഷ്‌ട അളവിലുള്ള ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ഓഗസ്റ്റ് 23 രാത്രി 11 മണി.
അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ ഓഗസ്റ്റ് 24, 25 തീയതികളിൽ ഓൺലൈനായി തിരുത്തൽ വരുത്താവുന്നതാണ്. തിരുത്തലിന് ഫീസ് ഈടാക്കും.
Keywords: ssc stenographer recruitment
0 Comments