കേരള
സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്
ലിമിറ്റഡ് (ഒഡെപെക്) മുഖേന സൌദി അറേബ്യേയിലേക്ക് ബി.എസ്.സി നഴ്‌സുമാരെ റിക്രൂട്ട്
ചെയ്യുന്നു. 44 ഒഴിവുകളാണുള്ളത്. വനിതകൾക്കാണ് അവസരം.
യോഗ്യത:
ബി.എസ്.സി / പി.ബി.എസ്.സി/ എം.എസ്.സി. നഴ്‌സിങ്ങ്. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. നിലവിൽ
ജോലി ചെയ്യുന്നവരാവണം. ജോലിയിൽ ആറു മാസത്തിൽ
കൂടുതൽ ഇടവേള ഉണ്ടായിരിക്കരുത്.
പ്രായം: 35 വയസ്സിൽ താഴെ.
എട്ട് മണിക്കൂറാണ് ജോലി സമയം.
ശമ്പളം:
പ്രവൃത്തിപരിചയത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കും.
താമസം, വിമാന ടിക്കറ്റ്, മെഡിക്കൽ കവറേജ് എന്നിവ നൽകും.
ഓഗസ്റ്റ്
28 മുതൽ 31 വരെ ചെന്നൈയിൽ നടക്കുന്ന അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുക.
ആവശ്യമായ
രേഖകൾ മെയിലിലേക്ക് ആഗസ്റ്റ് 25 നകം അയക്കണം.
വിശദവിവരങ്ങൾ
odepc.kerala.gov.in എന്ന വെബ്സൈറ്റിൽ
ലഭിക്കും.
keywords:
odepc, recruitment of female bsc nurses to ministry of health Saudi Arabia, Overseas Development and
Employment Promotion Consultants , saudi arabia nurse recruitment
0 Comments