സൌദി
അറേബ്യ അരോഗ്യമന്ത്രാലയത്തിൽ വിവിധ സ്പെഷ്യാലിറ്റികളിലേക്കുള്ള വനിതാ നഴ്‌സിങ്ങ് പ്രൊഫഷണലുകളുടെ
ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് വഴി നിയമനം.
നഴ്‌സിങ്ങിൽ
ബി.എസ്.സി.യോ പോസ്റ്റ് ബി.എസ്.സി.യോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിലവിൽ ജോലി ചെയ്യുന്നവർക്ക്
കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
ഇതിനുള്ള
അഭിമുഖം ആഗസ്‌റ്റ് 28 മുതൽ 31 വരെ ചെന്നൈയിൽ നടക്കും.
വിശദമായ
സി.വി, വിദ്യഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, നിലവിൽ ജോലി ചെയ്യുന്നത് തെളിയിക്കുന്ന
രേഖ, അധാർ കാർഡിന്റെയും പാസ്പോർട്ടിന്റെയും പകർപ്പ്, പാസ്പ്പോർട്ട് സൈസ് ഫോട്ടോ എന്നിവ
അപേക്ഷയ്‌ക്കൊപ്പം വേണം.
വിശദമായ
വിജ്ഞാപനം നോർക്ക റൂട്ട്സിന്റെയും (www.norkaroots.org)
എൻ.ഐ.എഫ്.എൽ (www.nifl.norkaroots.org)
ന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്.
കൂടുതൽ
വിവരങ്ങൾക്ക് 224 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺട്രാക്ട്
സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18200 425 3939 (ഇന്ത്യയിൽ നിന്നും) +91 – 8802012
345 (വിദേശത്തുനിന്നും മിസ്‌ഡ് കോൾ സർവീസ്) ബന്ധപ്പെടാം.
സൌദി
MoH റിക്രൂട്ട്മെന്റിന് 1983 – ലെ എമിഗ്രേഷൻ ആക്‌ട് പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന
ഉദ്യോഗാർഥികളിൽ നിന്ന് നോർക്ക റൂട്ട്സ് നിയമാനുസൃതമായ സർവീസ് ചാർജ് ഈടാക്കും. നോർക്കാ
റൂട്ട്സ് വഴിയുള്ള റിക്രൂട്ട്മെന്റിന് സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് പങ്കില്ല.
Keywords:
urgently required qualified nurses (female only) from india to ministry of
health saudi Arabia, norka roots
0 Comments