india post gds online application

തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക്‌മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫീസുകളിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക് സേവക് തസ്‌തികകളിലായി 30,041 ഒഴിവുകളാണുള്ളത്. കേരളത്തിൽ 1508 ഒഴിവുകൾ.

 

യോഗ്യത: ഇംഗ്ലീഷും മാത്‌സും ഉൾപ്പെട്ട പത്താം ക്ലാസ്സ് വിജയം. അപേക്ഷകന് അപേക്ഷ സമർപ്പിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. കം‌പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. സൈക്ലിംഗ് അറിയണം.

 

ശമ്പളം:

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000 – 29,380 രൂപ

അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ / ജി.ഡി.എസ്: 10,000 – 24,470 രൂപ

 

പ്രായം: 18 – 40 വയസ്സ് (സംവരണ വിഭാക്കാർക്ക് ഉയർന്ന പ്രായത്തിൽ ഇളവുണ്ട്)


അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ, എസ്.സി. എസ്.ടി വിഭാഗക്കാർ, വികലാംഗർ, ട്രാൻസ്‌വുമൺ എന്നിവർക്ക് ഫീസില്ല. 


അപേക്ഷ: ഓൺലൈനായി അപേക്ഷ സമർപ്പിക്കാം, അപേക്ഷാ വേളയിൽ ഫോട്ടോ, ഒപ്പ് എന്നിവ നിർദ്ദിഷ്‌ട അളവിൽ അപ്‌ലോഡ് ചെയ്യുവാനായി സ്‌കാൻ ചെയ്‌ത് വയ്ക്കണം.  

 

വിശദവിവരങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: indiapostgdsonline.gov.in

 

അവസാന തീയതി: 2023 ആഗസ്റ്റ് 23

അപേക്ഷയിലെ തെറ്റുകൾ തിരുത്തുവാൻ ആഗസ്റ്റ് 24 മുതൽ 26 വരെ സൌകര്യമുണ്ടായിരിക്കും.

 

Keywords: India post gds online application, gramin dak sevak, gds