new india assurance administrative officer recruitment


 

പൊതുമേഖലയിലുള്ള ജനറൽ ഇൻഷൂറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ (സ്കെയിൽ ‌- 1) തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 450 ഒഴിവാണുള്ളത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ 10 പരീക്ഷ കേന്ദ്രങ്ങളുണ്ടായിരിക്കും.

 

റിസ്ക് എൻ‌ജിനീയർ

ഒഴിവുകൾ: 36

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ എൻ‌ജിനീയറിങ് ബിരുദം/ ബിരുദാനന്തര ബിരുദം.

 

ഓട്ടോ മൊബൈൽ എൻ‌ജിനീയർ

ഒഴിവുകൾ: 96

ഓട്ടോമൊബൈൽ എൻ‌ജിനീയറിങിൽ ബി.ഇ/ ബി.ടെക്/ എം.ഇ/ എം.ടെക്

 

ലീഗൽ

ഒഴിവുകൾ: 70

യോഗ്യത: നിയമത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം.

 

അക്കൌണ്ട്സ്

ഒഴിവുകൾ: 30

യോഗ്യത: ചാർട്ടേഡ് അക്കൌണ്ടന്റും (ഐ.സി.എ.ഐ), ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം.

 

ഹെൽത്ത്

ഒഴിവുകൾ: 75

യോഗ്യത: എം.ബി.ബി.എസ്/ എം.ഡി/ എം.എസ്/ മെഡിക്കൽ പി.ജി. ഡിഗ്രി അല്ലെങ്കിൽ ബി.ഡി.എസ്/ എം.ഡി.എം.എസ്/ ബി.എച്ച്.എം.എസ്. (ബിരുദം/ ബിരുദാനന്തര ബിരുദം). അല്ലെങ്കിൽ തത്തുല്യ വിദേശ ബിരുദം.

ഐ.ടി

ഒഴിവുകൾ: 23

യോഗ്യത: ഐ.ടി/ കം‌പ്യൂട്ടർ സയൻസിൽ ബി.ഇ/ ബി.ടെക്/ സി.എ

 

ജനറലിസ്റ്റ്സ്

ഒഴിവുകൾ: 120

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം/ തത്തുല്യം.

 

എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർ 55 ശതമാനവും മറ്റുള്ളവർ 60 ശതമാനവും മാർക്കോടെ വിജയിച്ചവരായിരിക്കണം.

 

പ്രായം: 2023 ആഗസ്റ്റ് 1 ന് 21 – 30 വയസ്സ്. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവു ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്ത ഭടന്മാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.

 

ശമ്പളം: ഉദ്ദ്യേശം 80,000 രൂപ (സ്കെയിൽ: 50,925 – 96,765)

 

പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഓൺലൈനായിട്ടാവും നടത്തുക. ഒബ്‌ജക്‌‌ടീവ് മാതൃകയിലുള്ള പ്രിലിമിനറി പരീക്ഷ സെപ്റ്റം‌ബർ ഒമ്പതിന് നടത്താനാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.

ഇംഗ്ലീഷ് ലാംഗ്വേജ്, റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യങ്ങൾ. ഇംഗ്കീഷ്/ ഹിന്ദിയിൽ ചോദ്യങ്ങൾ ലഭിക്കും. 100 മാർക്കിനാണ് പരീക്ഷ. ഒരുമണിക്കുറാണ് സമയം.

 

പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊചി, കോട്ടയം, കൊല്ലം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവടങ്ങളിൽ കേന്ദ്രങ്ങളുണ്ടായിരിക്കും.

ഒഴിവുകളുടെ ഉദ്ദ്യേശം 15 ഇരട്ടി പേരെയാവും പ്രിലിമിനറിയിൽ നിന്ന് മെയിൻ പരീക്ഷയിലേക്ക് ഷോർട്ട് ലിസ്റ്റ് ച്ചെയ്യുക. മെയിൻ പരീക്ഷ ഒക്ടോബർ എട്ടിന്   നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ കോച്ചിയിലാണ് മെയിൻ പരീക്ഷാകേന്ദ്രം.

 

അപേക്ഷ ഫീസ്: 850 രൂപ (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപ). ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.

 

വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം  www.newindia.co.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

 

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, ഇടതുകൈവിരടയാളം, സ്വന്തം കൈപ്പടയിലെഴുതിയ സത്യപ്രസ്‌താ‍വന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: 2023 ആഗസ്റ്റ് 21

 

Keywords: new india assurance administrative officer recruitment