lbscentre Centre for Science and Technology


 

ഗവൺ‌മെന്റ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2023 – 24 അധ്യായന വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്‌ടർ, മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

 

 

കോഴ്‌സുകൾ

ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം), ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്‌‌ടർ (ഡി.എച്.ഐ) ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.ടി), ഡിപ്ലോമ ഇൻ റേഡിയോ ഡയഗനോസിസ് ആൻഡ് റേഡിയോ തെറാപിക് ടെക്നോളജി (ഡി.ആർ.ആർ.ടി), ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (ഡി.ആർ.ആർ.ടി) ഡിപ്ലോമ ഇൻ ഒഫ്‌താൽമിക് അസിസ്റ്റന്റ്സ് (ഡി.ഒ.എ), ഡിപ്ലോമ ഇൻ ഡെന്റൽ  മെക്കാനിക്‌സ് ഡിപ്ലോമ ഇൻ ഡെന്റൽ  ഹൈജിനിസ്റ്റ് (ഡി.എച്.സി), ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി (ഡി.ഒ.ടി.എ.ടി), ഡിപ്ലോമ ഇൻ കാർഡിയോ വാസ്‌കുലാർ ടെക്നോളജി (ഡി.സി.വി.ടി) ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (ഡി.എൽ.ടി), ഡിപ്ലോമ ഇൻ ഡയാലിസിസ്  ടെക്നോളജി (ഡി.ഡി.ടി), ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി (ഡി.ഇ.ടി), ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിങ്ങ് റൂം അസിസ്റ്റന്റ്സ് (ഡി.എ), ഡിപ്ലോമ ഇൻ  റെസ്‌പിരേറ്ററി  ടെക്നോളജി  (ഡി.ആർ), ഡിപ്ലോമ ഇൻ സെൻ‌ട്രൽ സ്റ്റൈറൽ സപ്ലൈ ഡിപ്പർട്ട്മെന്റ് ടെക്നോളജി (ഡി.എസ്.എസ്).

 

ഡിപ്ലോമ ഇൻ റേഡിയോ ഡൈഗ്നോസിസ് & റേഡിയോ തെറാപ്പിയുടെ കാലാവധി മൂന്നു വർഷമാണ്.

ഫാർമസി ഡിപ്ലോമയ്ക്ക് രണ്ടുവർഷവും മൂന്നുമാസവുമാണ് കോഴ്‌സ് കാലാവധി.

ന്യൂറോ ടെക്നോളജി ഡിപ്ലോമയ്ക്കും എൻഡോസ്കോപിക് ടെക്നോളജി ഡിപ്ലോമയും രണ്ടുവർഷത്തിന് ശേഷം ആറുമാസത്തെ ഇന്റെൺഷിപ്പുണ്ടായിരിക്കും.

മറ്റെല്ലാ ഡിപ്ലോമ കോഴ്‌സുകളുടെയും കാലാവധി രണ്ടു വർഷമാണ്

 

യോഗ്യത

ഡി. ഫാം: ഫിസിക്‌‌സ് , കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്‌‌സ് എന്നിവ ഐച്ഛിക വിഷയമായുള്ള പ്ലസ്‌ടു/ തത്തുല്യം.

ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്‌‌ടർ: ഫിസിക്‌‌സ് കെമിസ്ട്രി  ബയോളജി  വിഷയങ്ങൾക്ക് കുറഞ്ഞത് 40 ശതമാനം മാർക്കോടെ പ്ലസ്‌ടു/ തത്തുല്യം (എസ്.സി/എസ്.ടി കാർക്ക്) മാർക്കിൽ അഞ്ചു ശതമാനം ഇളവ് ലഭിക്കും.

 

മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾ: ഫിസിക്‌‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് കുറഞ്ഞത് 40 ശതമാനം മാർക്കോടെ പ്ലസ്‌ടു/ തത്തുല്യം. (എസ്.സി/എസ്.ടി ക്കാർക്ക് മാർക്കിൽ 5 ശതമാനം ഇളവ് ലഭിക്കും) അല്ലെങ്കിൽ ഫിസിക്‌‌സ്, കെമിസ്ട്രി & ബയോളജിക്ക് ആകെ 40 ശതമാനം മാർക്കോടെ വി.എച്.എസ്.ഇ ജയം (എസ്.സി/എസ്.ടി ക്കാർക്ക് മാർക്കിൽ 5 ശതമാനം ഇളവ് ലഭിക്കും).

 

മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെയിന്റനൻസ് & ഓപ്പറേഷൻ ഓഫ് ബയോ മെഡിക്കൽ എക്വിപ്മെന്റ് ഇ.സി.ജി &  ഒഡിയോ ടെക്നോളജി വിഷയത്തിൽ വി.എച്.എസ്.ഇ യോഗ്യതയുള്ളവർക്ക് ഡി.എം.എസ്.ടി, ഡി.ഒ.ടി.ടി, ഡി.സി.വി.ടി കോഴ്‌സുകളിൽ സംവരണം ലഭിക്കും.

 

പ്രായം: 2023 ഡിസംബർ 31 ന് 17 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.

 

പ്രവേശനം നേടാവുന്ന സർക്കാർ കോളേജുകൾ: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ കോഴിക്കോട്, കണ്ണൂർ (പരിയാരം മെഡിക്കൽ കോളേജ്), കൊല്ലം ഗവൺ‌മെന്റ്  മെഡിക്കൽ കോളേജുകൾ, പബ്ലിക് ഹെൽത്ത് ലാബ് – തിരുവനന്തപുരം പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസസ് – തിരുവനന്തപുരം (എസ്.സി/ എസ്.ടി ക്ക് മാത്രം) ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഊഫ് പാരാമെഡിക്കൽ സയൻസസ് കണ്ണൂർ, ഗവ.ഡെന്റൽ കോളേജ് – തിരുവനന്തപുരം, കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് – കോഴിക്കോട്, ഹെൽത്ത് & ഫാമിലി വെൽഫെയർ ട്രെയിനിങ്ങ് സെന്റർ കോഴിക്കോട്, പബ്ലിക് ഹെൽത്ത് ട്രെയിനിങ്ങ് സ്‌കൂൾ - തിരുവനന്തപുരം, പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് – പാലക്കാട്.

 

ഓരോ കോളേജിലെയും കോഴ്‌സുകൾ, സീറ്റുകളുടെ എണ്ണം എന്നിവയറിയാനും സ്വാശ്രയ സ്ഥാപനങ്ങളുടെ വിവരങ്ങൾക്കും പ്രോസ്പെക്‌‌ട് കാണുക.

 

 

അപേക്ഷ: എൽ.ബി.എസ് സെന്റർ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ ഫീസ് 400 രൂപ (പട്ടിക ജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ). ഓൺലൈനായും വെബ്സൈറ്റിൽ നിന്ന്  ചെലാൻ ഡൌൺലോഡ്ചെയ്‌ത് ഫെഡറൽ ബാങ്ക് ശാഖ വഴിയോ ഫീസടക്കാം (സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ വെബ്സൈറ്റിലെ നിർദേശപ്രകാരം ഫീസടക്കണം) പ്രോസ്പെക്‌‌ടസും വിശദവിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കും.

 

വെബ്സൈറ്റ്: www.lbscentre.in, www.lbscentre.kerala.gov.in

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ആഗസ്റ്റ് 26

 

Keywords: lbscentre Centre for Science and Technology, paramedical courses