Indian Space Research Organisation (ISRO), ISRO recruitment,


 

ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസെഷന്റെ (ഐ.എസ്.ആർ.ഒ) രണ്ട് കേന്ദ്രങ്ങളിലായി വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിചു. അഹമ്മദബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ 35 ഒഴിവും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്  സെന്ററിൽ 56 ഒഴിവുമാണുള്ളത്.

 

സ്പേസ് ആപ്ലിക്കേഷൻ സെന്റർ

ടെക്‌‌നീഷ്യൻ - ബി, ഡ്രോട്‌സ്‌മാൻ ബി തസ്‌തികകളിലാണ് അവസരം.

ട്രേഡുകളും ഒഴിവുകളും

ടെക്‌‌നീഷ്യൻ ബി തസ്തികയിൽ

ഫിറ്റർ - 4

മെഷിനസ്റ്റ് – 1 (ഒ.ബി.സി)

ഇലക്ട്രോണിക്‌‌സ് – 15

ഇൻഫർമേഷൻ ടെക്നോളജി – 5

ഐ.സി.ടി.എസ്. എം/ഐ.ടി.ഇ.എസ്.എം. ‌‌– 5 ഇലക്ട്രീഷ്യൻ - 1

കെമിക്കൽ - 1

ടർണൽ -1

റെഫ്രിജറേഷൻ - 1

എന്നിങ്ങനെയും

ഡ്രോട്സ്മാൻ ബി തസ്തികയിൽ മെക്കാനിക്കലിൽ ഒരു ഒഴിവുമാണുള്ളത്.

 

യോഗ്യത: പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ./ എൻ.ടി.എ./ എൻ.എ.സി. യും

 

ശമ്പളം: 21,700 – 69100 രൂപ

 

പ്രായം: 18 - 35 (സംവരണവിഭാഗക്കാർക്ക് നിയമാ‍നുസൃത ഇളവ് ലഭിക്കും)

 

വിശദവിവരങ്ങൾ www.sac.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അവസാന തീയതി: 2023 ആഗസ്റ്റ് 21

 

സതീഷ് ധവാൻ സ്പേസ് സെന്റർ

വിവിധ തസ്തികകളിലായി 56 ഒഴിവിലേക്കാണ് വിജ്ഞാപനം.

 

നഴ്‌സ്

ഒഴിവുകൾ: 7

യോഗ്യത: കുറഞ്ഞത് മൂന്ന് വർഷത്തെ ദൈർഘ്യമുള്ള നഴ്‌സിങ് ഡിപ്ലോമ, സ്റ്റേറ്റ് നഴ്‌സിങ് കൌൺസിൽ രജിസ്ട്രേഷൻ.

പ്രായം: 18 – 35 വയസ്സ്

ശമ്പളം: 63,758 രൂപ

 

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ

ഒഴിവുകൾ: 13

യോഗ്യത: പത്താം ക്ലാസ് വിജയം, ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം, സാധുവായ എൽ.വി.ഡി. ലൈസൻസ്.

 പ്രായം:18 – 35 വയസ്സ്

ശമ്പളം: 28,258 രൂപ

 

ഹെവി വെഹിക്കിൾ ഡ്രൈവർ

ഒഴിവുകൾ: 14

യോഗ്യത: പത്താം ക്ലാസ് വിജയം, മൂന്ന് വർഷം ഹെവി വെഹിക്കിൾ ഡ്രൈവറായി പ്രവൃത്തിപരിചയം, എച്.വി.ഡി ലൈസൻസും പബ്ലിക് വെഹിക്കിൾ ബാഡ്‌ജും

പ്രായം: 18 – 35 വയസ്സ്

ശമ്പളം: 28,258 രൂപ

 

ഫയർമാൻ

ഒഴിവുകൾ: 8

യോഗ്യത: പത്താം ക്ലാസ് വിജയം, നിർദ്ദിഷ്ട്  ശാരീരിക ശേഷിയുണ്ടായിരിക്കണം.

പ്രായം: 18 – 25 വയസ്സ്

ശമ്പളം: 28,258 രൂപ

 

മറ്റ് ഒഴിവുകൾ

കാറ്ററിങ് സൂപ്പർ വൈസർ - 1 (എസ്.സി.), ഫാർമസിസ്റ്റ് – 2

റേഡിയോഗ്രാഫർ - 4

ലാബ് ടെക്‌‌നീഷ്യൻ - 1 (എസ്.ടി)

ലാബ് ടെക്‌‌നീഷ്യൻ (ഡെന്റൽ ഹൈജീനിസ്റ്റ്) – 1 (ഒ.ബി.സി)

അസിസ്റ്റന്റ് (രാജ്ഭാഷ) – 1

കുക്ക് – 4

വിശദ വിവരങ്ങൾ www.shar.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

 

അവസാന തീയതി: 24-08-2023


Keywords: Department Of Space | Indian Space Research Organisation (ISRO), ISRO recruitment, satish dhawan space centre recruitment