ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ എക്സിക്യുട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 132 ഒഴിവുകളാണുള്ളത്. കരാർ നിയമനമായിരിക്കും. അസം, ചത്തീസ്‌ഗഢ്, ഹിമാചൽപ്രദേശ്, ജമ്മു, കാശ്‌മീർ, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലാണ് ഒഴിവുകളുള്ളത്.
യോഗ്യത: ബിരുദം
ശമ്പളം: 30,000 രൂപ
പ്രായം: 21 – 35 വയസ്സ് (സംവരണവിഭാഗക്കാർക്ക് ഇളവ് ബാധകം)
ഫീസ്: 300 രൂപ (എസ്.സി, എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപ)
അപേക്ഷ: ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.ippbonline.comഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ഓഗസ്റ്റ് 16
Keywords: India Post Payments Bank recruitment, ippb
0 Comments