ssc recruitment, delhi police, capf


കേന്ദ്ര സായുധ പൊലീസ് സേനകളിലേയും (സി.എ.ഇ.എഫ്.) ഡൽഹി പൊലീസിലേയും സബ് ഇൻസ്പെക്‌ടർ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ  (എസ്.എസ്.സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

സായുധ പോലീസ് സേനകളിൽ 1714, ഡൽഹി പൊലീസിൽ 162 എന്നിങ്ങനെയാണ് ഒഴിവുകൾ.

സായുധ പോലീസിലെ 113 ഒഴിവിലും ഡൽഹി പൊലീസിലെ 53 ഒഴിവിലും വനിതകൾക്കാണ് അവസരം.  

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കം‌പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ ഒക്ടോബറിൽ നടത്താനാണ് ഇപ്പൊൾ നിശ്ചയിച്ചിട്ടുള്ളത്.

 

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് നേടിയ ബിരുദം / തത്തുല്ല്യമാണ് വിദ്യാഭ്യാസ യോഗ്യത. ബിരുദം 2023 ആഗസ്റ്റ് 15 ന് അകം നേടിയതായിരിക്കണം.

ഡൽഹി പോലീസിലെ സബ് ഇൻസ്‌പെക്‌‌ടർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷ ഉദ്യോഗാർഥികൾ ഫിസിക്കൽ എൻഡ്യൂറൻസ്, മെഷർമെന്റ് ടെസ്റ്റുകൾക്ക് മുൻപായി സാധുവായ എൽ.എം.വി.ഡ്രൈവിങ്ങ് (മോട്ടോർസൈക്കിൾ ആൻഡ് കാർ) ലൈസൻസ് നേടിയിരിക്കണം.

 

പ്രായം

2023 ആഗസ്റ്റ് ഒന്നിന് 20 – 25 വയസ്സ്. (1998 ആഗസ്റ്റ് രണ്ടിന് മുൻപോ 2003 ആഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്).

ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി, വിഭാഗക്കാർക് അഞ്ചു വർഷത്തെയും ഒ.ബി.സി വിഭാഗക്കാർക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും.

വിമുക്തഭടന്മാർക്കും സർവീസിന് ആനുപാതികമായി, ചട്ടങ്ങളനുസരിച്ചുള്ള വയസ്സിളവ് ലഭിക്കും.

ഡൽഹി പോലീസിലെ സബ്ഇൻസ്‌പെക്‌‌ടർ ഒഴിവുകളിലേക്ക് വിധവകൾക്കും പുനർ വിവാഹം ചെയ്‌തിട്ടില്ലാത്ത വിവാഹ മോചിതകൾക്കും 35 വയസ്സുവരെ (എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 40 വയസ്സുവരെ) അപേക്ഷിക്കാം.

 

ശമ്പളം

35,400 – 1,12,400 രൂപ

 

ശാരീരിക യോഗ്യത

പുരുഷന്മാർക്ക് 170 സെ.മീ ഉയരം (എസ്. ടി വിഭാഗക്കാർക് 162.5 സെ.മി). നെഞ്ചളവ് 80 സെ.മീ (എസ്.ടി വിഭാഗക്കാർക് 77 സെ.മീ) എന്നീ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.

വനിതകൾക്ക് 157 സെ.മീ ഉയരമാണ് (എസ്.ടി വിഭാഗക്കാർക് 154 സെ.മീ) വേണ്ടത്.

എല്ലാ വിഭാഗക്കാർക്കും ഉയരത്തിനനുസരിച്ച ശരീരഭാരം വേണം.

 

തിരഞ്ഞെടുപ്പ്

പേപ്പർ - I, പേപ്പർ - II, എന്നിങ്ങനെ രണ്ട് പരീക്ഷകളും ഫിസിക്കൽ സ്റ്റാൻഡേഡ് ടെസ്റ്റ് / ഫിസിക്കൽ എൻഡ്യൂറൻസ് ടെസ്റ്റ്, മെഡിക്കൽ പരിശോധനയും നടത്തിയാവും തിരഞ്ഞെടുപ്പ്.

പേപ്പർ - I പരീക്ഷക്ക് രണ്ട് മണിക്കുറാണ് ദൈർഘ്യം. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്ങ്, ജനറൽ നോളേജ് ആൻഡ് ജനറൽ അവേർനെസ്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോം‌പ്രിഹെൻഷൻ എന്നിവയിൽ 50 ചോദ്യങ്ങൾ വീതം ആകെ 200 ചോദ്യങ്ങൾ, ആകെ 200 മാർക്ക്.

 

പേപ്പർ - II പരീക്ഷയിൽ ഇംഗ്ലീഷ് ലാഗ്വേജ് ആൻഡ് കോം‌പ്രിഹെൻഷനായിരിക്കും ഉണ്ടായിരിക്കുക. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 200 ചോദ്യങ്ങളാണ് (ആകെ 200 മാർക്ക്) ഉണ്ടാ‍വുക. രണ്ട് പേപ്പറുകളും ഒബ്‌ജക്‌‌ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലായിരിക്കും. ഇംഗ്ലീഷിലോ ഹിന്ദിയിലോ എഴുതാം. രണ്ടു പേപ്പറുകൾക്കും തെറ്റുത്തരത്തിന് മൂന്നിലൊന്ന് മാർക്ക് നഷ്‌ടപ്പെടും.

 

പേപ്പർ - 1, പേപ്പർ - II പരീക്ഷകളിലെ ഏറ്റവും കുറഞ്ഞ യോഗ്യതാ മാർക്ക് ജനറൽ വിഭാഗക്കാർക്ക് 30 ശതമാനവും, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക് 25 ശതമാനവും മറ്റുള്ളവർക്ക് 20 ശതമാനവുമാണ്.

എൻ.സി.സി യുടെ എ.ബി.സി. എന്നീ സർട്ടിഫിക്കറ്റുള്ളവർക്ക് ബോണസ് മാർക്കിന് അർഹതയുണ്ട്. അത് പേപ്പർ - I, പേപ്പർ - II പരീക്ഷകളുടെ മാർക്കിനൊപ്പം ചേർക്കും.

 

ശരീരികശേഷി പരിശോധന

പുരുഷന്മാർ: 16 സെക്കൻഡിൽ 100 മീറ്റർ ഓട്ടം, 6.5 മിനിറ്റിൽ 1.6 കി. മീ ഓട്ടം, ലോങ് ജമ്പ് – 3.65 മീറ്റർ, ഹൈ ജമ്പ് – 1.2 മീറ്റർ, ഷോട്ട്പുട്ട് (16 എൽ.ബി.എസ്) 45 മീറ്റർ. ലോങ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട്പുട്ട് എന്നിവയ്ക്ക് 3 അവസരങ്ങളായിരിക്കും നൽകുക.

 

വനിതകൾ: 18 സെക്കൻഡിൽ 100 മീറ്റർ ഓട്ടം, നാലു മിനിറ്റിൽ 800 മീറ്റർ ഓട്ടം, ലോങ് ജമ്പ് – 2.7 മീറ്റർ (മൂന്ന് അവസരങ്ങൾ), ഹൈ ജമ്പ് – 0.9 മീറ്റർ (മൂന്ന് അവസരങ്ങൾ).

 

പരീക്ഷാകേന്ദ്രങ്ങൾ

കർണാടക, കേരള റീജണിലാണ് (കെ.കെ.ആർ) കേരളവും ലക്ഷ്യദ്വീപും കർണാടകയും ഉൾപ്പെടുന്നത്.

കേരളത്തിൽ അഞ്ച് പരീക്ഷാകേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴികോട്, തൃശ്ശൂർ എന്നിവയാണവ.

ഉദ്യോഗാർഥിക്ക് മുൻ‌ഗണനാക്രമത്തിൽ മൂന്ന് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. പരീക്ഷാ കേന്ദ്രങ്ങളുടെ കോഡ്, ബെംഗളൂരുവിലുള്ള റീജണൽ ഡയറക്‌‌ടറേറ്റ് ഓഫീസ് വിലാസം തുടങ്ങിയ വിശദാംശങ്ങൾക്ക് വെബ്സൈറ്റിലുള്ള വിജ്ഞാപനം കാണുക.

 

അപേക്ഷ

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ssc.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

 

അപേക്ഷാ ഫീസ്

100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾക്കും, എസ്.സി, എസ്.ടി വിഭാഗക്കർക്കും വിമുക്ത ഭടന്മാർക്കും അപേക്ഷാഫീസ് ഇല്ല. ഓൺലൈനായാണ് ഫീസടക്കേണ്ടത്.

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ആഗസ്റ്റ് 15 രാത്രി 11 മണി.

 

അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ ആഗസ്റ്റ് 16 മുതൽ ആഗസ്റ്റ് 17 രാത്രി 11 വരെ സമയം അനുവദിക്കും. തെറ്റ് തിരുത്തുന്നതിന് പ്രത്യേക ഫീസുണ്ട്.

 

Keyword: SSC recruitment, delhi police, capf, central armed police force