വ്യോമസേനയിൽ
അഗ്നിവീർ വായു നോൺ കോംപാറ്റെന്റ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം.
ഹൌസ്
കീപ്പിങ്ങ്, ഹോസ്‌പിറ്റാലിറ്റി ജോലികളിലാണ് അവസരം. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം.
നാല് വർഷത്തേക്കാണ് നിയമനം. തിരുവനന്തപുരത്ത് ഹോസ്പിറ്റാലിയിലും ഹൌസ് കീപ്പിങ്ങിലും അവസരമുണ്ട്.
യോഗ്യത:
പത്താം ക്ലാസ്/ തത്തുല്യം.
പ്രായം:
2002 ഡിസംബർ 22 – നും 2006 ജൂൺ 28 – നും ഇടയിൽ
ജനിച്ചവർക്ക് അപേക്ഷിക്കാം.
ശാരീരിക
യോഗ്യത: ഉയരം – കുറഞ്ഞത് 152.5 സെ.മി, നെഞ്ചളവ് വികാസം – കുറഞ്ഞത് അഞ്ച് സെ.മി, പ്രായത്തിന്
അനുസരിച്ച് ഭാരം ഉണ്ടായിരിക്കണം.
ശമ്പളം:
ഒന്നാം
വർഷത്തിൽ 30,000, രണ്ടാം വർഷം 33,000, മൂന്നാം വർഷം 36,500, നാലാം വർഷം 40,000 എന്നിങ്ങനെയാണ്
മാസ ശമ്പളം.
ഇതിന്റെ
30 ശതമാനം (ഒന്നാം വർഷം 9000, രണ്ടാം വർഷം 9,900, മൂന്നാം വർഷം 10,950 നാലാം വർഷം
12,000) അഗ്നിവീർ കോർപസ് ഫണ്ടിലേക്ക് മാറ്റിവയ്ക്കും. ഇങ്ങനെ മാറ്റി വെക്കുന്ന തുകയും തുല്യമായി കേന്ദ്ര ഗവൺമെന്റ്
നൽകുന്ന തുകയും ചേർത്ത് ഉദ്ദേശം 10.04 ലക്ഷം രൂപ കാലാവധി കഴിയുമ്പോൾ നൽകും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക്
നോൺ കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷൂറൻസ് പരിരക്ഷയുണ്ടായിരിക്കും.
തിരഞ്ഞെടുപ്പിന്റെ
ഭാഗമായി 20 മാർക്കിന്റെ എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, പ്രയോഗിക പരീക്ഷ, മെഡിക്കൽ
പരിശോധന എന്നിവയുണ്ടാകും.
എഴുത്തുപരീക്ഷയ്ക്ക്
10 –)o ക്ലാസ് നിലവാരത്തിലുള്ള ജനറൽ ഇംഗ്ലീഷ്,
ജനറൽ നോളേജ് എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ.
വിശദവിവരങ്ങളും
അപേക്ഷാഫോമിന്റെ മാതൃകയും https://agnipathvayu.cdac.in
എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ
ബന്ധപ്പെട്ട രേഖകൾ സഹിതം സധാരണ തപാലിൽ അയയ്ക്കുകയോ അതത് ഓഫീസുകളിൽ നേരിട്ട് എത്തിക്കുകയോ
ചെയ്യാം.
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി: 2023 സെപ്റ്റംബർ 1
Keywords:
agniveer vayu recruitment, agnipathvayu
0 Comments