itbp heavy driver, indo tibeten , indo tibetan border police force” ministry of home affairs govt. of india recruitment for the post of constable driver online application only


കേന്ദ്രസായുധ സേനാ വിഭാഗമായ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്‌സ് കോൺ‌സ്റ്റബിൾ (ഡ്രൈവർ)  തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 458 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കുവാനാകൂ.


യോഗ്യത: പത്താം ക്ലാസ്സ് വിജയവും ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും. കുറഞ്ഞത് 170 സെ.മീ ഉയരം. 80. സെ.മീ നെഞ്ചളവ് (5 സെ.മീ. വികാസം), മികച്ച കാഴ്‌ച ശക്തി എന്നിവയുണ്ടായിരിക്കണം.


പ്രായം: 2023 ജൂലായ് 26 ന് : 21 – 27 വയസ്സ്. അപേക്ഷകർ 1996 ജൂലായ് 27 നും 2002 ജൂലായ് 26 നും മധ്യേ ജനിച്ചവരാകണം. എസ്.എസ്., എസ്.ടി. വിഭാഗക്കാർക്ക് 5 വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് 3 വർഷത്തെയും വയസ്സിളവ് അനുവദിക്കും. വിമുക്തഭടർക്കും മറ്റ് സർക്കാർ ജീവനക്കാർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.


തിരഞ്ഞെടുപ്പ്: ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, പ്രായോഗിക പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

ശാരീരികക്ഷമതാ പരീക്ഷയിൽ 1.6 കി.മീ ഓട്ടം, 11 അടി ലോങ് ജമ്പ്, 3.5 അടി ഹൈജമ്പ് എന്നിവയുണ്ടായിരിക്കും.

രണ്ടു മണിക്കൂർ ദൈർഘ്യമുള്ള എഴുത്തുപരീക്ഷയ്‌ക്ക് ഓരോ മാർക്ക് വീതമുള്ള 100 ചോദ്യമുണ്ടാകും.

ജനറൽ, ഇഡബ്ല്യു.എസ്. വിഭാഗക്കാർക്കും വിമുക്തഭടർക്കും 35 ശതമാനവും മറ്റുള്ളവർക്ക് 33 ശതമാനവുമാണ് എഴുത്തുപരീക്ഷയിൽ യോഗ്യത നേടാനുള്ള കുറഞ്ഞ മാർക്ക്. പ്രായോഗിക പരീക്ഷയ്‌ക്ക് പരമാവധി 50 മാർക്കാണുണ്ടാവുക.


ശമ്പളം: 21,700 – 69, 100 രൂപ (ലെവൽ 3)


അപേക്ഷ: recruitment.itbpolice.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി., എസ്.ടി.  വിഭാഗക്കാർക്കും വിമുക്തഭടർക്കും ഫീസില്ല.

വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജൂലൈ 27

 

Keywords: itbp heavy driver, indo tibeten , indo tibetan border police force” ministry of home affairs govt. of india recruitment for the post of constable driver online application only