prd kerala jobs


ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഒഴിവുകൾ. വീഡിയോ എഡിറ്റർ, ക്യാമറാമാൻ, സൌണ്ട് റെക്കോഡിസ്റ്റ്, കോ –ഓർഡിനേറ്റർ എന്നീ തസ്‌തികകളിലാണ് ഒഴിവുകളുള്ളത്. ഓരോ തസ്‌തികയിലും പാനൽ രൂപവത്‌കരിക്കും. കോ –ഓർഡിനേറ്റർ തസ്‌തികയിൽ മൂന്നും മറ്റു തസ്‌തികകളിൽ അഞ്ചു വീതവും ഒഴിവുകളാണുള്ളത്.

 

അടിസ്ഥാന യോഗ്യത: പ്ലസ് ടു

 

പ്രായപരിധി: 36 വയസ്സ്

 

ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിലാണ് പ്രതിഫലം. കോ-ഓർഡിനേറ്റർ ഒഴികെയുള്ള തസ്‌തികകളിൽ അതത് രംഗങ്ങളിൽ ഡിഗ്രിയോ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ വേണം.

വീഡിയോ എഡിറ്റർ, ക്യാമറാമാൻ പാനലുകളിൽ യഥാക്രമം ആനിമേഷൻ, ഹെലിക്യാം ഓപ്പറേഷൻ എന്നിവ അറിയുന്നവർക്ക് മുൻ‌ഗണനയുണ്ടായിരിക്കും. അതത് മാധ്യമ രംഗത്തോ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച പരിപാടികൾ തയ്യാറാക്കുന്നതിലോ രണ്ട് വർഷം പ്രവൃത്തിപരിചയവും ഉണ്ടാകണം.

കോ-ഓർഡിനേറ്റർ തസ്‌തികയിലേക്ക് 10 വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

 

സി.വി. അടങ്ങിയ അപേക്ഷ ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൌത്ത് ബ്ലോക്ക്, സെക്രട്ടറിയേറ്റ് – 1 എന്ന വിലാസത്തിലും prdprogrammeproduction@gmail.com എന്ന ഇ മെയിലിലും അയക്കാം.

കവറിന് പുറത്തും , ഇമെയിൽ സബ്‌ജക്റ്റ് ലൈനിലും അപേക്ഷിക്കുന്ന തസ്‌തികയുടെ പേര് രേഖപ്പെടുത്തണം.

വിശദവിവരങ്ങൾ www.prd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

 

അവസാന തീയതി: 2023 ജൂൺ 30

Keywords: prd kerala jobs, information and public relations department