Kannur ezhimala naval academy


കണ്ണൂർ ഏഴിമലയിലെ നാവിക അക്കാദമിയിൽ 2024 ജനുവരിയിൽ ആരംഭിക്കുന്ന ബി.ടെക്. കേഡറ്റ് എൻ‌ട്രി സ്‌കീം (പെർമനന്റ് കമ്മീഷൻ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 30 ഒഴിവുകളാണുള്ളത്.

എക്സിക്യുട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലാണ് അവസരം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.

ഓഗസ്റ്റിൽ ആരംഭിക്കുന്ന എസ്.എസ്.ബി. ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

 

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടുന്ന ഗ്രൂപ്പിൽ പ്ലസ് ടു പൂർത്തിയാക്കിയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 70 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. അപേക്ഷകർ 2023 ലെ ജെ.ഇ.ഇ. മെയിൻ (ബി.ഇ./ബി.ടെക്.) പരീക്ഷ എഴുതിയിരിക്കണം. ഇതിന്റെ സ്കോർ പരിഗണിച്ചാവും എസ്.എസ്.ബി. അഭിമുഖത്തിന് ക്ഷണിക്കുക.

 

പ്രായപരിധി: അപേക്ഷകർ 2004 ജൂലായ് 2-നും 2007 ജനുവരി 1-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം).

 

അപേക്ഷ: www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് സർട്ടിഫിക്കറ്റുകൾ, ജെ.ഇ.ഇ. മെയിൻ സ്കോർ കാർഡ്, പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷാ സമർപ്പണ വേളയിൽ സ്‌കാൻ ചെയ്‌ത് നിർദ്ദിഷ്‌ട അളവിൽ അപ്‌ലോഡ് ചെയ്യണം.

 

അവസാന തീയതി: 2023 ജൂൺ 30

Keywords: navy cadet entry scheme, Kannur ezhimala naval academy