join indian army, army technical entry, force


കരസേന 2024 ജനുവരിയിൽ ആരംഭിക്കുന്ന 50-)മത് ടെക്നിക്കൽ എൻ‌ട്രി സ്കീം കോഴ്‌സിലേക്ക് (പെർമനന്റ് കമ്മീഷൻ) അപേക്ഷ ക്ഷണിച്ചു. ആകെ 90 ഒഴിവുകളാണുള്ളത്. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം.

 

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ 60 ശതമാനം മാർക്കോടെ പ്ലസ് ടു വിജയം. അപേക്ഷകർ 2023 – ലെ ജെ.ഇ.ഇ. മെയിൻ പരീക്ഷ എഴുതിയിരിക്കണം.

 

പ്രായപരിധി: പതിനാറര മുതൽ പത്തൊൻപതര വരെ

അപേക്ഷകർ 2004 ജൂലായ് 2 നും  2007 ജൂലായ് 1 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം.

 

തിരഞ്ഞെടുപ്പ്: ഷോർ‌ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഓഗസ്റ്റ് / സെപ്റ്റംബറിൽ ആരംഭിക്കുന്ന എസ്.എസ്.ബി. ഇന്റർവ്യൂവിന് ക്ഷണിക്കും. രണ്ട് ഘട്ടങ്ങളിലായി അഞ്ച് ദിവസമായിരിക്കും ഇന്റർവ്യു. ഇതിൽ യോഗ്യത നേടുന്നവർക്ക് വൈദ്യപരിശോധനയും ഉണ്ടായിരിക്കും. ഇന്റർവ്യൂ സമയ്ത്ത് സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും 20 പാസ്സ്പോർട്ട് സൈസ് ഫോട്ടോകളും കരുതണം.

നാല് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് എൻ‌ജിനീയറിങ് ബിരുദവും ലെഫ്റ്റനന്റ് റാങ്കിൽ നിയമനവും ലഭിക്കും.

അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റൌട്ട്, പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, ജെ.ഇ.ഇ. മെയിൻ റിസൽറ്റ് എന്നിവ പരിശോധിക്കും

 

അപേക്ഷ: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

 

അവസാന തീയതി: 2023 ജൂൺ 30

 

Keywords: join indian army, army technical entry, force