ibps gramin bank job 8612 vacancy



റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ, ഓഫിസ് അസിസ്റ്റന്റ് മൾട്ടി പർപ്പസ് തസ്‌തികകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സിലക്ഷൻ (IBPS) നടത്തുന്ന ഓൺലൈൻ പൊതുപരീക്ഷയ്ക്കു അപേക്ഷ ക്ഷണിച്ചു.

 

ഒഴിവുകൾ: 8612.  കേരള ഗ്രാമീൺ ബാങ്കിൽ 600 ഒഴിവുകൾ

 

തസ്‌തികയും പ്രായപരിധിയും: 

ഓഫിസ്അസിസ്റ്റന്റ്– മൾട്ടിപർപ്പസ്, 18–28 വയസ്സ്

ഓഫിസർ സ്കെയിൽ–1 (അസിസ്റ്റന്റ് മാനേജർ), 18–30 വയസ്സ്

ഓഫിസർ സ്കെയിൽ–2: ജനറൽ ബാങ്കിങ് ഓഫിസർ (മാനേജർ), ഓഫിസർ സ്കെയിൽ–2 സ്പെഷലി സ്റ്റ് ഓഫിസർ (മാനേജർ); ലോ ഓഫിസർ, ട്രഷറി മാനേജർ, മാർക്കറ്റിങ് ഓഫിസർ, അഗ്രികൾചറൽ ഓഫിസർ (എല്ലാറ്റിനും പ്രായപരിധി 21–32 വയസ്സ്; ഓഫിസർ സ്കെയിൽ–3 (സീനിയർ മാനേജർ), 21–40 വയസ്സ്.

അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ വയസ്സിളവുണ്ട്.

 

ആദ്യ രണ്ട് തസ്‌തികകളിലൊഴികെ ബാക്കി എല്ലാ തസ്‌തികകൾക്കും ജോലി പരിചയം ആവശ്യമാണ്.

 

യോഗ്യത:

ഓഫീസ് അസിസ്റ്റന്റ്: ഏതെങ്കിലും വിഷയത്തിൽ ബിരുദം. കമ്പ്യൂട്ടർ പരിഞ്‌ജാനമുള്ളവർക്ക് മുൻ‌ഗണനയുണ്ടാകും.

എല്ലാ തസ്‌തികകളുടെയും  യോഗ്യതാ വിശദാംശങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.

 

ഓഫിസ്അസിസ്റ്റന്റ്, ഓഫിസർ തസ്തികകളിലേക്ക് ഒരേ സമയംഅപേക്ഷിക്കാം. എന്നാൽ, ഓഫിസർ കേഡറിൽ ഏതെങ്കിലും ഒരു തസ്തികയിലേക്കു മാത്രമേ അപേക്ഷിക്കുവാനാകൂ.

 

പൊതുപരീക്ഷയിൽ യോഗ്യത നേടുന്നവർക്കു കോമൺ ഇന്റർവ്യൂ ഉണ്ടാകും (ഓഫിസ് അസിസ്റ്റന്റ്–മൾട്ടിപർപ്പസ് തസ്‌തികയിൽ ഒഴികെ). പരീക്ഷയിലെയും ഇന്റർവ്യൂവിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത് നിയമനം നടത്തും

ഓഫിസ് അസിസ്റ്റന്റ്, ഓഫിസർ സ്കെയിൽ–1 തസ്തി കകളിലേക്ക് ഓഗസ്റ്റിൽ നടത്തുന്ന ഓൺലൈൻ പ്രി ലിമിനറി പരീക്ഷയ്ക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി , കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ടായിരിക്കും. . മെയിൻ പരീക്ഷ സെപ്റ്റംബറിൽ നടക്കും.

 

വിശദാംശങ്ങൾക്കായും അപേക്ഷ സമർപ്പിക്കുവാനും സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.ibps.in

അവസാന തീയതി: 2023 ജൂൺ 21 


Keywords: ibps gramin bank job 8612 vacancy