Junior Intelligence Officer, Grade-II/Technical i.e. JI0-11/Tech in IB, MHA


കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജന്റ്സ് ബ്യൂറോയിൽ 797 ജൂനിയർ ഇന്റലി ജൻസ് ഓഫിസർ ഗ്രേഡ് II / ടെക്നിക്കൽ ഒഴിവുകൾ. നേരിട്ടുള്ള നിയമനമാണ്.

ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്തികയാണ്.

 

യോഗ്യത: ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലി കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഐടി / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ എൻജിനീയറിങ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി ഇലക്ട്രോണിക്സ് / കംപ്യൂട്ടർ സയൻസ് /ഫിസിക്സ് /  മാത്‌സ് ‌അല്ലെങ്കിൽ ബി സിഎ.

ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കാനാകില്ല.

 

പ്രായം: 18- 27. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സിക്കു മൂന്നും വർഷം ഇളവുണ്ട്. അർഹരായ മറ്റു വിഭാഗങ്ങൾക്കും നിയമാനുസൃത ഇളവുണ്ട്.

 

ശമ്പളം: 25,500-81,100 രൂപ.

 

തിരഞ്ഞെടുപ്പ്: ഒബ്ജെക്റ്റീവ് ടൈപ്പ് ഓൺലൈൻ പരീക്ഷ, സ്‌കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ മുഖേനയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

വിശദവിവരങ്ങൾക്കായും അപേക്ഷ സമർപ്പിക്കുവാനും സന്ദർശിക്കുക: www.mha.gov.in

 

അവസാന തീയതി: 2023 ജൂൺ 23 

Keywords: Junior Intelligence Officer, Grade-II/Technical i.e. JI0-11/Tech in IB, MHA, intelligence bureau