staff car driver chennai customs zone


കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ ചെന്നൈ ഓഫീസിൽ സ്റ്റാഫ് കാർ ഡ്രൈവറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഏഴ് ഒഴിവുകളാണുള്ളത്.

 

യോഗ്യത: പത്താം ക്ലാസ്സ് വിജയവും സാധുതയുള്ള മോട്ടോർ കാർ ഡ്രൈവിങ്ങ് ലൈസൻസും. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും മോട്ടോർ മെക്കാനിസത്തിൽ പരിഞ്ജാനവുമുണ്ടായിരിക്കണം. ഹോംഗാർഡ് / സിവിൽ വോളണ്ടിയറായുള്ള മൂന്ന് വർഷ സേവനം അഭിലഷണീയം.

 

പ്രായം: 18 – 27 വയസ്സ്. സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും.

 

ശമ്പളം: 19,900 – 63,200 രൂപ (പേ ലെവൽ - 2 )

 

അപേക്ഷ: നിർദ്ദിഷ്‌ട മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും തപാലിൽ അയക്കണം.

 

വിശദാംശങ്ങൾക്കായും അപേക്ഷയുടെ മാതൃകയ്‌ക്കായും സന്ദർശിക്കേണ്ട വെബ്സൈറ്റ്: chennaicustoms.gov.in

അവസാന തീയതി: 2023 ജൂൺ 30

 

Keywords: staff car driver, chennai customs zone