SSC Recruitment 5369 vacancies

 

കേന്ദ്രസർക്കാരിന് കീഴിലുള്ള പോസ്റ്റുകളിലെ നിയമനത്തിനായി സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ നടത്തുന്ന പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു. (Phase – XI/2023/Selection Posts) 549 കാറ്റഗറികളിലായി 5369 ഒഴിവുകളാണുള്ളത്.

 

എസ്.എസ്.എൽ.സിയും ഹയർ സെക്കൻ‌ഡറിയും ബിരുദവും അതിനു മുകളിലും യോഗ്യതകൾ നേടിയവർക്ക് അപേക്ഷിക്കാം.

 

18 മുതൽ 30 വയസ്സു വരെ വിവിധ പ്രായപരിധികളാക്കി തിരിച്ചാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 

വയസ്സിളവ്: 01-01-2023 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രാ‍യപരിധിയിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്.

ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10 വർഷം, എസ്.സി, എസ്.ടി. വിഭാഗത്തിന് 15 വർഷം ഒ.ബി.സി ക്ക് 13 വർഷം എന്നിങ്ങനെയും ഇളവ് ലഭിക്കും. വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവുണ്ട്. വിധവകൾക്കും വിവാഹമോചിതർക്കും 35 വയസ്സു വരെ (എസ്.സി., എസ്.ടി വിഭാത്തിന് 40 വയസ്സു വരെ)) അപേക്ഷിക്കാം.

 

തൊഴിൽ അറിയിപ്പുകൾ വാട്‌സാപ്പിൽ സൌജന്യമായി ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കം‌പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ ജൂൺ, ജൂലായ് മാസങ്ങളിൽ നടക്കും.  

പത്താം ക്ലാസ്സ്, ഹയർ സെക്കൻഡറി, ബിരുദം എന്നിങ്ങനെ യോഗ്യതയ്‌ക്കനുസരിച്ച് മൂന്നായാണ് കം‌പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ നടത്തുക. പരീക്ഷയെ കുറിച്ചുള്ള, സിലബസ് ഉൾപ്പെടെയുള്ള പൂർണ്ണ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽ‌കിയിട്ടുണ്ട്.

 

പരീക്ഷാ കേന്ദ്രങ്ങൾ: കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവയും ലക്ഷദ്വീ‍പിൽ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളായിരിക്കും.

ഉദ്യോഗാർത്ഥിക്ക് അപേക്ഷാ സമർപ്പണവേളയിൽ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ മുൻ‌ഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.

 

അപേക്ഷാ ഫീസ്: വനിതകൾ, എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.

മറ്റുള്ളവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായി ഫീസടയ്‌ക്കാവുന്നതാണ്.

 

അപേക്ഷ: ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റൌട്ട് സൂക്ഷിച്ചു വയ്‌ക്കണം.

മുൻപ് എസ്.എസ്.സി. വെബ്സൈറ്റിൽ വൺ‌ടൈം രജിസ്ട്രേഷൻ ചെയ്‌തവർക്ക് രജിസ്ട്രേഷൻ നമ്പറും പാസ്സ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കാം. രജിസ്ട്രേഷൻ വേളയിൽ നിർദ്ദിഷ്‌ട അളവിലുള്ള ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യാനായി കരുതി വയ്‌ക്കേണ്ടതാണ്.

 

വിശദവിവരങ്ങൾക്കാ‍യും അപേക്ഷ സമർപ്പിക്കുവാനുമുള്ള വെബ്സൈറ്റ്: www.ssc.nic.in  

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 മാർച്ച് 27

 

Keywords: ssc recruitment, staff selection commission, central government jobs