sree narayana open university

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിൽ ബിരുദം, ബിരുദാനന്തരബിരുദ കോഴ്‌സുകൾക്ക് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

 

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിൽ ഹിസ്റ്ററി, ഫിലോസഫി, ഇക്കണോമിക്‌സ്, സോഷ്യോളജി ബിരുദ കോഴ്‌സുകള്‍ക്ക് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം പാസ്സായവര്‍ക്ക് അപേക്ഷിക്കാം.

ആദ്യ സെമസ്റ്ററിൽ 3830 രൂപയും തുടര്‍ന്ന് രണ്ട് മുതൽ ആറ് വരെ സെമസ്റ്ററുകളിൽ 2760 രൂപ വീതവുമടക്കം മൊത്തം 17,630 രൂപയാണ് ഫീസ്.

 

ഹിസ്റ്ററി അല്ലെങ്കിൽ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദത്തിന് ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

ആദ്യ സെമസ്റ്ററിൽ 4570 രൂപയും രണ്ട് മുതൽ 4 വരെ സെമസ്റ്ററുകളിൽ 3400 രൂപ വീതവുമടക്കം മൊത്തം 14,770 രൂപയാണ് ഫീസ്.

ഇ-ഗ്രാന്‍സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ കോഴ്‌സിന് 1070 രൂപയും ബിരുദാനന്തരബിരുദ കോഴ്‌സിന് 1170 രൂപയുമാണ് ഫീസ്. വി

വിധ രീതികള്‍ യോജിപ്പിച്ചുള്ള (ബ്ലന്‍ഡഡ്) പഠനസമ്പ്രദായമാണ്. സ്വയം പഠനത്തിനുള്ള സാമഗ്രികള്‍ എത്തിച്ചുതരും. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഓഡിയോ വിഷ്വൽ സാമഗ്രികളും ഓണ്‍ലൈന്‍ ലൈബ്രറി സൗകര്യവുമുണ്ട്.

കാസര്‍കോട്, കണ്ണൂര്‍, വയനാടുള്ളവര്‍ക്ക് തലശ്ശേരി ഗവഃ കോളേജ് എന്നിവയിലൊന്ന് പഠന സഹായ കേന്ദ്രമായി തെരഞ്ഞെടുക്കാം.

ഈ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തവര്‍ അപേക്ഷയുടെ സൂക്ഷ്‌മ പരിശോധനയ്ക്കായി തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിൽ പ്രവര്‍ത്തിക്കുന്ന പ്രാദേശിക കേന്ദ്രത്തിൽ എത്തണം. പ്രവേശന യോഗ്യതയിൽ മിനിമം മാര്‍ക്ക് നിബന്ധനയില്ല. അമ്പത് വയസ്സ് കഴിഞ്ഞവര്‍ക്ക് ടി.സി നിര്‍ബന്ധമല്ല. ഓണ്‍ലൈന്‍ അപേക്ഷ അയക്കുവാനും വിശദാംശങ്ങൾക്കായും സന്ദർശിക്കുക: www.sgou.ac.in അവസാന തീയതി മാര്‍ച്ച് 31

 

Keywords: sree narayana guru open university degree pg programs