kerala psc


 

ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി. പ്രൊഫൈലിലെ വിവരങ്ങൾ സ്വയം തിരുത്താൻ സൌകര്യം.

അടിസ്ഥാന വിവരങ്ങളായ പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികേയുള്ള  എല്ലാ വിധ തിരുത്തലുകളും ഉദ്യോഗാർത്ഥികൾക്ക് ഇനി സ്വയം തിരുത്താവുന്നതാണ്.

 

സമുദായം സംബന്ധിച്ചും യോഗ്യതയുടെ വിഷയത്തിലും തിരുത്തൽ വരുത്താം. ഇതിനായി ഇനി ഉദ്യോഗാർത്ഥി പി.എസ്.സി. ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതില്ല.

 

പ്രൊഫൈൽ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും അപേക്ഷകൾ സമർപ്പിക്കാത്തവർക്ക് സ്വയം തിരുത്തുവാൻ നേരത്തേ സൌകര്യമുണ്ട്. ഏതെങ്കിലും തസ്‌തികയ്‌ക്ക് അപേക്ഷ സമർപ്പിച്ചവർക്ക് പി.എസ്.സി. ഓഫീസിൽ നേരിട്ടെത്തി രേഖകൾ സമർപ്പിച്ചാലേ തിരുത്തലിന് സാധിക്കുമായിരുന്നുള്ളൂ. ഇത് ഉദ്യോഗാർത്ഥിക്കും പി.എസ്.സി.ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ടായിരുന്നു. അതിനാൽ തന്നെ പ്രൊഫൈൽ തിരുത്തുന്നതിന് ഏറെ കാലതാമസമുണ്ടാകും. പി.എസ്.സി. ഓഫീസിൽ ഇത് ജോലിഭാരം കൂട്ടിയിരുന്നു.

അതിന് പരിഹാരമെന്ന നിലയ്‌ക്കാണ് പരിഷ്‌കാരം നടപ്പാക്കുന്നത്.

ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും നേരിട്ട് തിരുത്തൽ വരുത്താം. രേഖാ പരിശോധനാ സമയത്ത് തിരുത്തലുകൾ സംബന്ധിച്ച വിവരങ്ങൾ പി.എസ്.സി ഉദ്യോഗസ്ഥരുടെ പരിശോധനയ്‌ക്ക് വിധേയമാക്കണം.

ഏതെങ്കിലും അപേക്ഷ സമർപ്പിച്ചതിനു ശേഷമുള്ള സ്വയം തിരുത്തലുകൾ ആധികാരികമാണെന്ന് ഉറപ്പാക്കുന്നതിനായി ഒ.ടി.പി. സംവിധാനവും ഏർപ്പെടുത്തും. തിരുത്തുന്ന സമയത്ത് പ്രൊഫൈലിൽ രജിസ്റ്റർ ചെയ്‌ത ഫോൺ നമ്പറിലാണ് പാസ്സ്‌വേഡ് ലഭിക്കുക. സർക്കാർ സർവീസിലിരിക്കെ അപേക്ഷ സമർപ്പിച്ചവർക്ക് സ്വയം തിരുത്തൽ വരുത്താനാകില്ല.

 

Keywords: kerala psc, psc profile correction