malabar cements recruitment


 

പാലക്കാട് വാളയാറിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാ‍പനമായ മലബാർ സിമെന്റ്സ് ലിമിറ്റഡ് (MCL), ഫീൽഡ് ഓഫീസർ, ഡെപ്യൂട്ടി മാനേജർ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ നിശ്‌ചിത കാലയളവിലേക്കായിരിക്കും നിയമനം.

 

ഫീൽഡ് ഓഫീസർ (മാർക്കറ്റിങ്)

രണ്ട് വർഷത്തേക്കായിരിക്കും നിയമനം.

ശമ്പളം: 25,000 രൂപ

യോഗ്യത: ബിരുദവും സംസ്ഥാനത്തിനകത്ത് സിമെന്റ് മാർക്കറ്റിങ്ങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.

പ്രായം: 45 വയസ്സ് കവിയരുത്.

അപേക്ഷ: വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്‌ത് പൂരിപ്പിച്ഛ് അനുബന്ധ രേഖകൾ സഹിതം ‘മാനേജിങ് ഡയറക്ടർ, മലബാർ സിമെന്റ്സ് ലിമിറ്റഡ്, വാളയാർ പോസ്റ്റ്, പാലക്കാട് – 678624‘ എന്ന വിലാസത്തിൽ 2023 ഏപ്രിൽ 5 ന് മുൻപായി അയയ്‌ക്കണം.

 

ഡെപ്യൂട്ടി മൈൻസ് മാനേജർ

ശമ്പളം: ആദ്യ വർഷം: 80,000 രൂപ, രണ്ടാം വർഷം: 85,000 രൂപ, മൈനിങ് ബിരുദവും മൈൻസ് മാനേജർ സർട്ടിഫിക്കറ്റ് ഓഫ് കോം‌പിറ്റൻസിയും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി: 60 വയസ്

പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സ്വീകരിക്കുന്ന അവസാന തീയതി: 2023 എപ്രിൽ 30

വെബ്സൈറ്റ്: www.malabarcements.co.in

  

Keywords: malabar cements recruitment, field officer, deputy manager