kerala state legal services authority, kelsa


കേരള സംസ്ഥാന നിയമ സേവന അതോറിറ്റി (KELSA), ലീഗൽ എയ്‌ഡ് ഡിഫൻസ് കൌൺസിൽ സിസ്റ്റം (LADCS) ഓഫീസുകളിലെ ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്‌തികകളിലയുള്ള 45 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം.

 

ഓഫീസ് അറ്റൻഡന്റ് / പ്യൂൺ

14 ജില്ലകളിലും ഓരോ ഒഴിവ് വീതമാണുള്ളത്.

 

ഓഫീസ് അസിസ്റ്റന്റ്

തിരുവനന്തപുരം, കൊല്ലം എറണാകുളം, കോഴിക്കോട് ജില്ലകളിൽ രണ്ടു വീതവും മറ്റെല്ലാ ജില്ലകളിലും ഓരോ ഒഴിവ് വീതവുമാണുള്ളത്.

 

ശമ്പളം

നഗര അടിസ്ഥാനത്തിലാണ് ശമ്പളം നിശ്‌ചയിക്കുന്നത്.

ക്ലാസ്സ് എ ടൌൺ (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്)

ഓഫീസ് അസിസ്റ്റന്റ്: 24,000 രൂപ

റിസപ്‌ഷനിസ്റ്റ് / ഡേറ്റാ എൻ‌ട്രി ഓപ്പറേറ്റർ:19,000 രൂപ

ഓഫീസ് അറ്റൻഡന്റ് / പ്യൂൺ: 14,000 രൂപ

 

ക്ലാസ്സ് ബി ടൌൺ (തൃശ്ശൂർ, കൊല്ലം, കണ്ണൂർ)

ഓഫീസ് അസിസ്റ്റന്റ്: 19,000 രൂപ

റിസപ്‌ഷനിസ്റ്റ് / ഡേറ്റാ എൻ‌ട്രി ഓപ്പറേറ്റർ: 16,000 രൂപ

ഓഫീസ് അറ്റൻഡന്റ് / പ്യൂൺ: 12,000 രൂപ

 

ക്ലാസ്സ് സി ടൌൺ (പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം,വയനാട്, കാസർകോട്)

ഓഫീസ് അസിസ്റ്റന്റ്: 15,000 രൂപ

റിസപ്‌ഷനിസ്റ്റ് / ഡേറ്റാ എൻ‌ട്രി ഓപ്പറേറ്റർ: 14,000 രൂപ

ഓഫീസ് അറ്റൻഡന്റ് / പ്യൂൺ: 12,000 രൂപ

 

യോഗ്യത

ഓഫീസ് അസിസ്റ്റന്റ് / ക്ലർക്ക്: ബിരുദം, വേഡ് പ്രൊസസിങ് & കം‌പ്യൂട്ടർ പരിജ്ഞാനം, മികച്ച ടൈപ്പിംഗ് വേഗം ഉണ്ടായിരിക്കണം.

റിസപ്‌ഷനിസ്റ്റ് / ഡേറ്റാ എൻ‌ട്രി ഓപ്പറേറ്റർ: ബിരുദം, മികച്ച ആശയ വിനിമയ ശേഷി, വേഡ് & ഡേറ്റാ പ്രോസസിംഗ് പരിജ്ഞാനം. ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളിൽ അറിവുണ്ടായിരിക്കണം. (ടെലിഫോൺ, ഫാക്സ് മെഷീൻ, etc), മികച്ച ടൈപ്പിങ്ങ് വേഗം വേണം.

 

ഓഫീസ് അറ്റൻഡന്റ് / പ്യൂൺ: പത്താം ക്ലാസ്സ് വിജയം.

 

പ്രായം: എല്ലാ തസ്‌തികകൾക്കും 35 വയസ്സ് കവിയരുത്.

ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസിൽ നിന്നും വിരമിച്ചവർക്ക് 60 വയസ്സു വരെ അപേക്ഷിക്കാം.

 

 

അപേക്ഷ: നിയമ സേവന അതോറിറ്റി വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്‌ത് പൂരിപ്പിച്ച് അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട ജില്ലാ നിയമ സേവന അതോറിറ്റിയിൽ (DLSA) സമർപ്പിക്കണം.

സ്‌പീഡ് പോസ്റ്റായോ അനുബന്ധ ഡി.എൽ.എസ്.എയിൽ നേരിട്ടെത്തിയോ സെക്രട്ടറിയുടെ ഓഫീസിൽ അപേക്ഷ സർപ്പിക്കാം.

വെബ്സൈറ്റ്: www.kelsa.nic.in,  www.nalsa.gov.in

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 മാർച്ച് 30 വൈകീട്ട് 5 മണി.

 

Keywords: kerala state legal services authority, district legal services authority, kelsa, ladcs