k tet


 

കേരളത്തിൽ ലോവർ പ്രൈമറിഅപ്പർ പ്രൈമറിഹൈസ്‌ക‌ൂൾ തലങ്ങളിൽ അദ്ധ്യാപകരായി നിയമിക്കപ്പെട‌ുവാന‌ുള്ള നിലവാരം നിർണ്ണയിക്ക‌ുന്നതിനായി കേരളസർക്കാർ നടത്തുന്ന യോഗ്യതാ പരീക്ഷയായ കെ-ടെറ്റിന് അപേക്ഷ ക്ഷണിച്ച‌ു.

മെയ് 12,15, തീയതികളിലാണ് പരീക്ഷ നടക്കുക.

 

കാറ്റഗറി ഒന്ന് – ലോവർ പ്രൈമറി

കാറ്റഗറി രണ്ട്- അപ്പർ പ്രൈമറി

കാറ്റഗറി മ‌ൂന്ന്- ഹൈസ്ക‌ൂൾ

കാറ്റഗറി നാല്– യു.പി തലം വരെയ‌ുള്ള ഭാഷാ അദ്ധ്യാപകർ (അറബി, ഹിന്ദി, സംസ്‌കൃതം, ഉറുദു –യു.പി തലം വരെ)സ്പെഷലിസ്റ്റ് അദ്ധ്യാപകർ (കായികം, ആർട്ട്, ക്രാഫ്റ്റ്) എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പരീക്ഷ നടത്ത‌ുന്നത്.

 

09-03-2018 ലെ സർക്കാർ ഉത്തരവ് പ്രകാരം നെറ്റ്, സെറ്റ്, എം.ഫിൽ, പി.എച്ച്.ഡി., എം.എഡ്. യോഗ്യതയുള്ളവർക്ക് കെ-ടെറ്റ് വേണമെന്നില്ല. എം.എഡ്. ബന്ധപ്പെട്ട വിഷയത്തിലായിരിക്കണമെന്ന് നിർബന്ധവുമില്ല.

 

കാറ്റഗറി 1 (ലോവര്‍ പ്രൈമറി ക്ലാസുകർക്ക്‌): കുറഞ്ഞത്‌ 45

ശതമാനം മാര്‍ക്കോടെ ഹയർ സെക്കൻഡറി / സീനിയർ സെക്കൻഡറി പരീക്ഷ ജയിക്കണം. രണ്ട്‌ വർത്തെ അംഗീകൃത ടി.ടി.സി. / ഡി.എഡ്‌. ജയിച്ചിരിക്കണം. അല്ലെങ്കിൽ 45 ശതമാനം

മാർക്കോടെ ഹയർ സെക്കൻഡറി / സീനിയർ  സെക്കൻഡറിയും രണ്ട്‌ വർഷത്തെ എലിമെൻററി എജുക്കേഷൻ ഡിപ്ലോമയും. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ഹയർ സെക്കൻഡറി / സീനിയർ സെക്കൻഡറിയും നാല്‌

വർഷത്തെ എലിമെൻററി എജുക്കേഷൻ ഡിഗ്രിയും. അല്ലെങ്കിൽ

50 ശതമാനം മാർക്കോടെ ഹയർ സെക്കൻഡറി / സീനിയർ സെക്കൻഡറിയും രണ്ട്‌ വർഷത്തെ ഡിപ്ലോമ ഇൻ എജുക്കേഷനും (സ്പെഷ്യൽ എജുക്കേഷൻ).

എസ്.സി. / എസ്.ടി വിഭാഗക്കാർക്കും വ്യത്യസ്‌ത ശേഷിയുള്ള വർക്കും യോഗ്യതാ പരീക്ഷയുടെ  മാർക്കിൽ 5 ശതമാനമിളവ് അനുവദിച്ചിട്ടുണ്ട്. ഒ.ബി.സി. & ഒ. ഇ. സി വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷയുടെ മാർക്കിൽ 3 ശതമാനം ഇളവ് നൽകും.

 

കാറ്റഗറി 2 (അപ്പർ പ്രൈമറി ക്ലാസുകാർക്ക്): ബി.എ. / ബി.എസ്.സി. / ബി.കോമും രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ എലമെൻററി എജുക്കേഷൻ/ ടി.ടി.സി. അല്ലെങ്കിൽ 48 ശതമാനം മാർക്കോടെ ബി.എ, (ബി.എസ്‌.സി / ബി.കോമും

ഒരു വർഷത്തെ ബി.എഡും. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ഹയർ സെക്കൻഡറി / സിനിയർ സെക്കൻഡറിയും നാലു വർഷത്തെ എലിമെൻററി എജുക്കേഷൻ ഡിഗ്രിയും

അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ഹയർ സെ ക്കൻഡറി / സീനിയർ സെക്കൻഡറിയും നാലു വർഷത്തെ ബി. എ. / ബി.എസ്‌.സി.എഡ്‌./ ബി.എ.എ ഡ്‌ / ബി.എസ്‌.സി.എഡ്‌.

എസ്‌.സി/ എസ്‌.ടി. വിഭാഗക്കാർക്കും വ്യത്യസ്‌ത ശേഷിയുള്ളവർക്കും യോഗ്യതാ പരീക്ഷയുടെ മാർക്കിൽ 5 ശതമാനം ഇളവും ഒ.ബി.സി., ഒ.ഇ.സി. വിഭാഗക്കാർക്ക് 3 ശതമാനം ഇളവും നല്‍കും.

 

കാറ്റഗറി 3 (ഹൈസ്‌കൂൾ ക്ലാസുകാർക്ക്): 45 ശതമാനം മാർക്കോടെ ബി.എ./ ബി.എസ്‌.സി / ബി.കോമും ബി.എഡും. അല്ലെങ്കിൽ മാത്തമാറ്റിക്‌സ്‌ / ഫിസിക്‌സ്‌ / കെമിസ്‌ട്രി / ബോട്ടണി/ സുവോളജി / എന്നിവയിൽ 50 ശതമാനം മാര്‍ക്കിൽ കുറയാത്ത എം.എസ്‌സി.എഡ്‌. അല്ലെങ്കിൽ ലൈഫ്‌ സയൻസിൽ 50 ശതമാനം മാർക്കിൽ കുറയാത്ത എം.എസ്.സി.എഡ്‌. അല്ലെങ്കിൽ 45 ശതമാനം മാർക്കോടെ ബി.എയും എൽ.ടി.ടി.സി ജയിച്ചവരും.

എസ്‌.സി / എസ്‌.ടി. വിഭാഗക്കാർക്കും വ്യതസ്‌ത ശേഷിയുള്ളവർക്കും യോഗ്യതാ പരീക്ഷയുടെ മാർക്കിൽ 5 ശതമാനം ഇളവും ഒ.ബി.സി,  ഒ.ഇ.സി വിഭാഗക്കാർക്ക് 3 ശതമാനം ഇളവും നല്‍കും.

 

കാറ്റഗറി 4 (അപ്പർ പ്രൈമറിതലം വരെയുള്ള അറബിക്‌, ഹിന്ദി, സംസ്‌കൂതം, ഉർദു ഭാഷാധ്യാപകർക്കും ഹൈസ്‌കൂൾ തലം വരെയുള്ള സ്പെഷ്യലിസ്റ്റ്‌ അധ്യാപകർക്കും ഫിസിക്കൽ എജുക്കേഷൻ അധ്യാപകർക്കും ആർട്ട്/ക്രാഫ്റ്റ് /അധ്യാപകർക്കും): യു.പി. വിഭാഗം ഭാഷാധ്യാപകരാകാനും സ്പെഷ്യലിസ്റ്റ്‌, ഫിസിക്കൽ എജുക്കേഷൻ അധ്യാപകരാകാനും കേരള എജുക്കേഷൻ ആക്റ്റ് ആൻഡ്‌  റൂൾസിൽ വ്യവസ്ഥ ചെയ്‌തിട്ടുള്ളവർക്ക് അപേക്ഷിക്കാം.

 

എസ്‌.സി/എസ്‌.ടി. വിഭാഗ ക്കാർക്കും വൃത്യസ്ത ശേഷിയുള്ളവർക്കും യോഗ്യതാ പരീക്ഷയുടെ മാർക്കിൽ 5%, ഇളവും ഒ.ബി.സി. ,  ഒ.ഇ.സി. വിഭാഗക്കാർക്ക് 3% ഇളവും ഉണ്ട്.

 

ബി.എഡ്./ ഡി.എഡ്. തുടങ്ങിയ കോഴ്‌സുകളിലെ അവസാ‍ന സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

 

അപേക്ഷഅപേക്ഷ ഓൺലൈനില‌ൂടെയാണ് സമർപ്പിക്കേണ്ടത്. അപേക്ഷാ സമർപ്പണ വേളയിൽ 25-30 കെ. ബി സൈസ‌ും 150 x 200 പിക്സൽ അളവില‌ുമ‌ുള്ള പാസ്സ്പോർട്ട് സൈസ് Jpeg ഫോർമാറ്റ് ഫോട്ടോ അപ്‌ലോഡ് ചെയ്യാനായി കര‌ുതി വയ്‌ക്കേണ്ടതാണ്.  ശ്രദ്ധിക്ക‌ുക ഫോട്ടോയിൽ അടിഭാഗത്തായി പേര‌ും ഫോട്ടോ എട‌ുത്ത തീയതിയ‌ും രേഖപ്പെട‌ുത്തിയിരിക്കണം. പരീക്ഷ എഴ‌ുതാൻ ഉദ്ദേശിക്ക‌ുന്ന ജില്ല അപേക്ഷകന് തിരഞ്ഞെട‌ുക്കാവ‌ുന്നതാണ്.

 

അപേക്ഷാ ഫീസ്: ഓരോ വിഭാഗത്തില‌ും 500/- ര‌ൂപ (പട്ടിക ജാതി/ പട്ടിക വർഗ്ഗംഭിന്നശേഷിയ‌ുള്ളവർ - 250/- ര‌ൂപ)

എസ്.ബി.ഐ നെറ്റ് ബാങ്കിംഗ്ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മ‌ുഖേന ഫീസടയ്‌ക്കാവ‌ുന്നതാണ്.

അപേക്ഷാ സമർപ്പിക്ക‌ുന്നതിന‌ു മ‌ുൻപ് വിവരങ്ങൾ നൽ‌കിയിരിക്ക‌ുന്നത് ശരിയാണോ എന്ന് ഉറപ്പ‌ു വര‌ുത്തേണ്ടതാണ്. അപേക്ഷാ സമർപ്പിച്ചതിന‌ു ശേഷം വിവരങ്ങൾ തിര‌ുത്ത‌ുവാൻ സാധ്യമല്ല.

 

ഓൺലൈൻ അപേക്ഷയ‌ുടെ പ്രിന്റൌട്ട്സർട്ടിഫിക്കറ്റ‌ുകള‌ുടെ പകർപ്പ‌ുകൾ എന്നിവ പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. പ്രിന്റൌട്ട് നിർബന്ധമായ‌ും സ‌ൂക്ഷിക്ക‌ുക.

 

ഏപ്രിൽ 3 മുതൽ 17 വരെ അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്: ktet.kerala.gov.in 

 

Keywords: k tet, kerala teacher eligibility test, teacher