ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റീൽ (ഇഗ്നോ)
ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റിന്റെ 200 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ശമ്പളം: 19,900 – 63,200 രൂപ
യോഗ്യത: പ്ലസ് ടു, മിനിറ്റിൽ 40 ഇംഗ്ലീഷ് വാക്ക്/ 35
ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്‌പീഡ്.
പ്രായം: 18 – 27 വയസ്സ്. ഉയർന്ന പ്രായപരിധീൽ എസ്.എസി.,
എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന്
വർഷത്തെയും ഇളവ് ലഭിക്കും.
കായികതാരങ്ങൾക്ക് അഞ്ച് വർഷത്തെ (എസ്.സി., എസ്.ടി.- 10
വർഷം) ഇളവുണ്ട്. വിധവകൾക്കും പുനർ വിവാഹം ചെയ്‌തിട്ടില്ലാത്ത വിവാഹ മോചിതകൾക്കും
35 വയസ്സ് വരെ (എസ്.സി., എസ്.ടി.- 40 വയസ്സ് വരെ) അപേക്ഷിക്കാം.
വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി
കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയുണ്ടാവും.
തിരുവനന്തപുരം, എറണാകുളം/ മൂവാറ്റുപുഴ എന്നിവിടങ്ങളിൽ
പരീക്ഷാ കേന്ദ്രമുണ്ടാവും. ടയർ I - ൽ യോഗ്യത നേടുന്നവർ ടയർ II പരീക്ഷയായ സ്‌കിൽ
ടെസ്റ്റ് / ടൈപ്പിങ് അഭിമുഖീകരിക്കണം.
അപേക്ഷാ ഫീസ്: 1000 രൂപയും (വനിതകൾക്കും എസ്.സി.,
എസ്.ടി.വിഭാഗക്കാർക്ക് 600 രൂപ). പ്രോസ്സസ്സിങ് ചാർജ്ജും ജി.എസ്.ടി.യും
ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഓൺലൈനായാണ് ഫീസടയ്‌ക്കേണ്ടത്.
അപേക്ഷ: അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയോടൊപ്പം
ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ നിർദിഷ്‌ട മാതൃകയിൽ അപ്‌ലോഡ് ചെയ്യണം.
വിശദവിവരങ്ങൾ https://recruitment.nta.nic.in
എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ഏപ്രിൽ 20
Keywords: ingou recruitments, Indira Gandhi national open university
recruitments, junior assistant cum typist
0 Comments