guruvayur devaswom bord


ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെയും ആനക്കാരുടെയും താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്‌ഠ യോഗ്യതയുള്ള ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.

 

സെക്യൂരിറ്റി ജീവനക്കാർ

സെക്യൂരിറ്റി സൂപ്പർവൈസർ (ഒഴിവ് – 1)

അസി.സെക്യൂരിറ്റി സൂപ്പർ വൈസർ (ഒഴിവ് – 1)

സെക്യൂരിറ്റി ഗാർഡ് (ഒഴിവ് – 190)

എന്നീ തസ്‌തികകളിലാണ് ഒഴിവുകൾ. ഒരു വർഷത്തേക്കായാണ് നിയമനം.

 

ശമ്പളം:

സെക്യൂരിറ്റി സൂപ്പർ വൈസർ: 23,000 രൂപ

അസി. സെക്യൂരിറ്റി സൂപ്പർ വൈസർ: 22,000 രൂപ

സെക്യൂരിറ്റി ഗാർഡ്: 21,175 രൂപ

 

യോഗ്യത: സൈനിക, അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരായിരിക്കണം. സെക്യൂരിറ്റി സൂപ്പർവൈസർ, അസി.സെക്യൂരിറ്റി സൂപ്പർവൈസർ തസ്‌തികകളിലേക്ക് അപേക്ഷിക്കുന്നവർ ഹവിൽ‌ദാർ റാങ്കിൽ കുറയാത്ത തസ്‌തികയിൽ നിന്ന് വിവരമിച്ചവരായിരിക്കണം. മികച്ച ശാരീരിക ക്ഷമതയും കാഴ്ച‌ശക്തിയുമുണ്ടായിരിക്കണം.

 

പ്രായം: 2023 ജനുവരി 1 ന് 60 വയസ്സ് കവിയരുത്.

 

അപേക്ഷ: ഓരോ തസ്‌തികയ്‌ക്കും പ്രത്യേകം അപേക്ഷിക്കണം. അപേക്ഷയ്ക്കൊപ്പം ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, അസി.സർജനിൽ കുറയാത്ത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.

അപേക്ഷാഫോറം ദേവസ്വം ഓഫീസിൽ നിന്ന് 100 രൂപ ഫീസടച്ച് മാർച്ച് 27 മുതൽ ഏപ്രിൽ 7 ( 3 മണി) വരെ വാങ്ങാം. ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ, പട്ടികജാതി/പട്ടികവർഗ്ഗവിഭാഗത്തിൽ പെടുന്നവർക്ക് അപേക്ഷാ ഫോം സൌജന്യമായി ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ സഹിതം നേരിട്ടോ തപാൽ മുഖേനയോ നൽ‌കാം.

വിലാസം: അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ - 680101

വിശദവിവരങ്ങൾക്ക് ഫോൺ: 0487 - 2556335

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ഏപ്രിൽ 7 (5 മണി)

 

 

ആനക്കാർ

ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ, ആനക്കാരുടെ 10 ഒഴിവുകൾ. താത്കാലികാടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത: ഹിന്ദുമതത്തിൽ പെട്ടവരായിരിക്കണം. മലയാളം എഴുതാനും വായിക്കാനുമറിയണം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തിപരിചയമുണ്ടായിരിക്കണം.

പ്രായം: 2023 ജനുവരി ഒന്നിന് 20 – 36 വയസ്സ്.  സംവരണവിഭാഗത്തിന് നിയമാനുസൃതവയസ്സിളവ് ലഭിക്കും.

 

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

അഭിമുഖ തീയതി: 2023 ഏപ്രിൽ 3 രാവിലെ 10 മണി.

സ്ഥലം: പുന്നത്തൂർ കോട്ട.

യോഗ്യത, വയസ്സ്, ജാതി, പ്രവർത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും ഒപ്പം വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും സഹിതം കൂടിക്കാഴ്‌ചയ്‌ക്ക് ഒരു മണിക്കൂർ മുൻപ് എത്തിച്ചേരണം.

വിശദവിവരങ്ങൾക്ക് ഫോൺ:0487 – 2556335 / 251

വെബ്സൈറ്റ്: www.guruvayurdevaswom.nic.in

 

 

Keywords: guruvayurdevaswom board recruitment, security guard, aanakkar