സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ കോൺസ്റ്റബിൾ (ടെക്നിക്കൽ ആൻഡ് ട്രേഡ്‌സ്മാൻ) തസ്‌തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു.
പുരുഷന്മാർക്ക് 9116 ഒഴിവുകളും വനിതകൾക്ക്
107 ഒഴിവുകളുമാണുള്ളത്. കേരളത്തിൽ 259 ഒഴിവുകളാണുള്ളത് (പുരുഷൻ - 254, വനിത – 5).
ഏത് സംസ്ഥാനത്തിലെ / കേന്ദ്രഭരണ പ്രദേശത്തിലെ
ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് അവിടെ താമസിക്കുന്നയാളായിരിക്കണം അപേക്ഷകൻ.
ഒഴിവുകൾ:
പുരുഷൻ:
ഡ്രൈവർ - 2372
മോട്ടോർ മെക്കാനിക് വെഹിക്കിൾ - 544
കോബ്ലർ -151
കാർപ്പെന്റർ - 139
ടെയ്‌ലർ - 242
ബ്രാസ്‌ബാൻഡ് – 172
പൈപ്പ് ബാൻഡ് – 51
ബ്യൂഗ്‌ളർ - 1340
ഗാർഡനർ - 92
പെയിന്റർ - 56
കുക്ക് / വാട്ടർ കാരിയർ - 2429
വാഷർമാൻ - 403
ബാർബർ -303
സഫായ് കർമചാരി – 811
ഇവ കൂടാതെ കോൺസ്റ്റബിൾ (പയനിയർ) തസ്‌തികയിലെ
11 ഒഴിവിലേക്കും (മേസൺ - 6, പ്ലംബർ -1, ഇലക്ട്രീഷ്യൻ - 4) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വനിതകൾ:
ബ്യൂഗ്ലർ - 20
കുക്ക് / വാട്ടർ കാരിയർ - 46
വാഷർ വുമൺ -3
ഹെയർ ഡ്രെസ്സർ - 2
സഫായ് കർമ്മചാരി – 13
ബ്രാസ് ബാൻഡ് – 24
കേരളത്തിലെ ഒഴിവുകൾ:
പുരുഷൻ:
ഡ്രൈവർ: 54
മോട്ടോർ മെക്കാനിക് വെഹിക്കിൾ - 13
കോബ്ലർ - 5
കാർപ്പെന്റർ - 5
ടെയ്‌ലർ - 10
ബ്രാസ് ബാൻഡ് – 4
പൈപ്പ് ബാൻഡ് – 1
ബ്യൂഗ്ലർ - 41
ഗാർഡനർ - 3
പെയിന്റർ -3
കുക്ക് / വാട്ടർ കാരിയർ -70
വാഷർമാൻ - 12
ബാർബർ - 10
സഫായ് കർമചാരി – 23
വനിത:
കുക്ക് / വാട്ടർ കാരിയർ - 3
സഫായ് കർമചാരി -1
ബ്രാസ് ബാൻഡ് – 1
ശമ്പള സ്കെയിൽ:
21,700 – 69,100 രൂപ
തൊഴിൽ വാർത്തകൾ വാട്‌സാപ്പിൽ: ക്ലിക്ക്
പ്രായം: ഡ്രൈവർ
തസ്‌തികയിലേക്ക് 21 – 27 വയസ്സും മറ്റ് തസ്‌തികകളിലേക്ക് / ട്രേഡുകളിലേക്ക് 18 –
23 വയസ്സുമാണ് പ്രായപരിധി.
01-08-2023 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച്
വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്ക്
നിയമാനുസൃത വയസ്സിളവുണ്ട്.
യോഗ്യത:
ഡ്രൈവർ : പത്താം ക്ലാസ്സ് / തത്തുല്യം,
ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്
മെക്കാനിക് മോട്ടോർ വെഹിക്കിൾ: പ്ലസ് ടു
സമ്പ്രദായത്തിലുള്ള പത്താം ക്ലാസ്സ് വിജയം. മെക്കാനിക് മോട്ടോർ വെഹിക്കിളിൽ നാഷണൽ
/ സ്റ്റേറ്റ് കൌൺസിൽ അംഗീകൃത ദ്വിവത്സര ഐ.ടി.ഐ, ഒരു വർഷത്തെ പ്രായോഗിക പരിചയ. അല്ലെങ്കിൽ
മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ മൂന്നു വർഷത്തെ നാഷണൽ / സ്റ്റേറ്റ് അപ്രന്റിസ്ഷിപ്പ്
സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രായോഗിക പരിചയവും.
മറ്റു ട്രേഡുകൾ: പത്താം ക്ലാസ്സ് / തത്തുല്യം.
(വിമുക്തഭടന്മാർക്ക് ആർമിയിലെ തത്തുല്യ സർട്ടിഫിക്കറ്റ്). ബന്ധപ്പെട്ട ജോലിയിൽ പരിചയം
ഉണ്ടയിരിക്കണം.
പയനിയർ വിങ് (മേസൺ / പ്ലബർ / ഇലക്ട്രീഷ്യൻ):
മെട്രിക്കുലേഷൻ / തത്തുല്യം. ബന്ധപ്പെട്ട ജോലിയിൽ ഒരു വർഷത്തെ പരിചയം. ഐ.റ്റി.ഐ, സർട്ടിഫിക്കറ്റുള്ളവർക്ക്
മുൻഗണന ലഭിക്കും.
ശാരീരിക യോഗ്യത:
ഉയരം: പുരുഷൻ:
170 സെ.മീ. (എസ്.ടി.-162.5), വനിത – 157 സെ.മീ( എസ്.ടി, - 150 സെ.മീ)
നെഞ്ചളവ്
പുരുഷന്മാർക്ക് 80 സെ.മീ, (എസ്.ടി – 76
സെ.മീ)
നെഞ്ചളവ് ഉണ്ടായിരിക്കണം. വികാസം - 5 സെ.മീ
അപേക്ഷാ ഫീസ്:
100 രൂപ. വനിതകൾക്കും എസ്.സി, എസ്.ടി.വിഭാഗക്കാർക്കും വിമുക്തഭടർക്കും ഫീസ് ബാധകമല്ല.
ഓൺലൈനായി ഫീസടയ്‌ക്കാവുന്നതാണ്.
പരീക്ഷ: 2023 ജൂലായ്
1 മുതൽ 13 വരെയുള്ള തീയതികളിലായിരിക്കും പരീക്ഷ നടക്കുക. ഹാൾടിക്കറ്റ് വെബ്സൈറ്റിൽ
നിന്ന് ഡൌൺലോഡ് ചെയ്‌തെടുക്കാം. പത്താം ക്ലാസ്സ് നിലവാരത്തിലുള്ളതായിരിക്കും പരീക്ഷയിലെ
ചോദ്യങ്ങൾ. വിഷയങ്ങളും സമയവും ഉൾപ്പെടെ പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ
വിശദമായ വിജ്ഞാപനം കാണുക.
പരീക്ഷാ കേന്ദ്രങ്ങൾ: കേരളത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്,
മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. അപേക്ഷകർക്ക്
മൂന്ന് കേന്ദ്രങ്ങൾ ഓപ്ഷനായി നൽകാവുന്നതാണ്.
കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയ്ക്ക് പുറമേ
ശാരീരിക ശേഷി പരിശോധന / ശാരീരിക ക്ഷമതാ പരീക്ഷ, ട്രേഡ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന,
വൈദ്യപരിശോധന എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ് നടത്തുക.
അപേക്ഷ: ഓൺലൈനായാണ്
അപേക്ഷിക്കേണ്ടത്. അപേക്ഷയിൽ ഫോട്ടോയും ഒപ്പും വിജ്ഞാപനത്തിൽ നിർദ്ദേശിച്ച മാതൃകയിൽ
അപ്‌ലോഡ് ചെയ്യണം.
മാർച്ച് 27 മുതൽ അപേക്ഷ അയച്ചു തുടങ്ങാം.
ഔദ്യോഗിക വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification
വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും
സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.crpf.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:
2023 ഏപ്രിൽ 25
Keywords:
crpf recruitment, crpf constable, crpf constable recruitment, Central Reserve Police Force
0 Comments