central bank of india recruitment

 

പൊതുമേഖലാ ബാങ്കായ സെൻ‌ട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം.  ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി ഒരു വർഷമായിരിക്കും പരിശീലനം.

 

ഒഴിവുകൾ: രാജ്യത്താകെ 90 റീജണുകളിലായി 5000 ഒഴിവുകളാണുള്ളത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം റീജണുകളിലായി ആകെ 136 ഒഴിവുകൾ. കൊച്ചിയിൽ 65 ഒഴിവുകളും തിരുവനന്തപുരത്ത് 71 ഒഴിവുകളുമാണുള്ളത്.

കൊച്ചി റീജണിന് കീഴിൽ എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളും തിരുവനന്തപുരം റീജണിന് കീഴിൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളും ഉൾപ്പെടുന്നു. ഒരാൾക്ക് മൂന്ന് ജില്ലകൾ വരെ മു‌ൻ‌ഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.

 

യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം / തത്തുല്യം. 31–03-2023 നകം നേടിയതായിരിക്കണം യോഗ്യത.

അപേക്ഷിക്കുന്നത് എവിടേയ്ക്കാണോ അവിടത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. എട്ട് / പത്ത് / പന്ത്രണ്ട് / ബിരുദം ക്ലാസ്സിൽ ഈ പ്രാദേശിക ഭാഷ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.


പ്രായം: 20 – 28 വയസ്സ് (31-03-2023 ന്)

ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി, വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് (എൻ.സി.എൽ.) മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്ത് വർഷത്തെയും ഇളവ് ലഭിക്കും. വിധവകൾക്കും പുനർവിവാഹം ചെയ്യാത്ത വിവാഹമോചിതകൾക്കും 35 വയസ്സ് വരെ (എസ്.സി, എസ്.ടി, വിഭാഗക്കാർക്ക് 40 വയസ്സ് വരെ) അപേക്ഷിക്കാം.

 

പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓൺലൈനായി ഒബ്‌ജക്റ്റീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷ നടത്തും. ഏപ്രിൽ രണ്ടാംവാരത്തിൽ പരീക്ഷ നടത്താനാണ് നിശ്‌ചയിച്ചിട്ടുള്ളത്. പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ കാറ്റഗറിയും ജില്ലയും തിരിച്ച് ലിസ്റ്റ് തയ്യാറാക്കും.

 

സ്റ്റൈപ്പൻഡ്: ഗ്രാമങ്ങളിലെയും അർധ നഗരങ്ങളിലെയും (സെമി – അർബൻ) ബ്രാഞ്ചുകളിൽ 10,000 രൂപയും നഗരബ്രാഞ്ചുകളിൽ 15,000 രൂപയുമാണ് സ്റ്റൈപ്പൻഡ്.

ഓഫീസ് ആവശ്യാർത്ഥമുള്ള യാത്രാ അലവൻസായി ഗ്രാമങ്ങളിലെയും അർധ നഗരങ്ങളിലെയും (സെമി –അർബൻ) ബ്രാഞ്ചുകളിൽ 225 രൂപയും നഗര ബ്രാഞ്ചുകളിൽ 300 രൂപയും മെട്രോ ബ്രാഞ്ചുകളിൽ 350 രൂപയും നൽ‌കും.

 

അപേക്ഷാ ഫീസ്: ഭിന്നശേഷിക്കാർക്ക് 400 രൂപ. വനിതകൾക്കും എസ്.സി, എസ്.ടി വിഭാഗക്കാർക്കും 600 രൂപ, മറ്റുള്ളവർക്ക് 800 രൂപ എന്നിങ്ങനെയാണ് അപേക്ഷാ ഫീസ്. ജി.എസ്.ടിയും ഉണ്ടാകും.

 

അപേക്ഷ: അപ്രന്റിസ്ഷിപ്പ് പോർട്ടലായ www.apprenticeshipindia.gov.in ൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി: 2023 ഏപ്രിൽ 3

വിശദവിവരങ്ങൾ www.centralbankofindia.co.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

 

Keywords: central bank of india recruitment, apprenticeship india, bank jobs