bsf recruitments


ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് വിജ്ഞാപനങ്ങളിലായി 157 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കാം.

 

ഗ്രൂപ്പ് സി

 

ഒഴിവുകൾ:

എ.എസ്.ഐ. (ഡ്രാഫ്‌റ്റ്സ്മാൻ ഗ്രേഡ് III) – 1

ഹെഡ്‌കോൺസ്റ്റബിൾ (പമ്പ് ഓപ്പറേറ്റർ) – 1

കോൺസ്റ്റബിൾ (ജനറൽ ഓപ്പറേറ്റർ) – 10

കോൺസ്റ്റബിൾ (ജനറൽ മെക്കാനിക്) – 19

കോൺസ്റ്റബിൾ (ലൈൻ‌മാൻ) – 9

 

 

യോഗ്യത: പത്താം ക്ലാസ്സ് / തത്തുല്യമാണ് അടിസ്ഥാനയോഗ്യത. എ.എസ്.ഐ. (ഡ്രാഫ്‌റ്റ്സ്‌മാൻ ഗ്രേഡ് – III) തസ്‌തികയിലേക്ക് ഡ്രാഫ്റ്റ്സ്‌മാൻഷിപ്പ് ഡിപ്ലോമയും മറ്റുള്ള തസ്‌തികകളിലേക്ക് ബന്ധപ്പെട്ട ഐ.ടി.ഐ. ഡിപ്ലോമയും ഉണ്ടായിരിക്കണം.

 

ശമ്പളം:

എ.എസ്.ഐ.:  29,200 – 92,300 രൂപ.

ഹെഡ് കോൺസ്റ്റബിളിന് 25,500 – 81,100 രൂപ

മറ്റ് തസ്‌തികകളിൽ 21,700 – 69,100 രൂപ.

 

പ്രായം: എല്ലാ തസ്‌തികകളിലേക്കും 18 – 25 വയസ്സ്

 

 

ഗ്രൂപ്പ് ബി & സി (പാരാമെഡിക്കൽ)

 

എസ്.ഐ/ സ്റ്റാഫ് നഴ്‌സ്

ഒഴിവുകൾ: 10

യോഗ്യത: പ്ലസ്‌ടു / തത്തുല്യം, ജനറൽ നഴ്‌സിംഗ് ഡിഗ്രി / ഡിപ്ലോമ, സെൻ‌ട്രൽ / സ്റ്റേറ്റ് നഴ്‌സിങ്ങ് കൌൺസിലിൽ ജനറൽ നഴ്‌സ് ആൻഡ് മിഡ്‌വൈഫ് രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

പ്രായപരിധി: 21 – 30 വയസ്സ്

ശമ്പളം: 35,400 – 1,12,400 രൂപ

 

എ.എസ്.ഐ./ഡെന്റൽ ടെക്നീഷ്യൻ

ഒഴിവുകൾ: 1

യോഗ്യത: സയൻസുൾപ്പെട്ട പ്ലസ്‌ടു / തത്തുല്യം, ദ്വിവത്സര ഡിപ്ലോമയും ഡെന്റൽ ടെക്നീഷ്യനായുള്ള രജിസ്ട്രേഷനും.

പ്രായപരിധി: 18 – 25 വയസ്സ്

ശമ്പളം: 29,200 – 92,300 രൂപ

 

എ.എസ്.ഐ. / ലാബ് ടെക്നീഷ്യൻ

ഒഴിവുകൾ: 7

യോഗ്യത: സയൻസുൾപ്പെട്ട പ്ലസ്‌ടു / തത്തുല്യവും മെഡിക്കൽ ലാബ് ടെക്നോളജിയിൽ ദ്വിവത്സര ഡിപ്ലോമയും.

പ്രായപരിധി: 18 - 25 വയസ്സ്

ശമ്പളം: 29,200 – 92,300 രൂപ

 

ജൂനിയർ എക്സ്‌റേ അസിസ്റ്റന്റ് (ഹെഡ് കോൺസ്റ്റബിൾ)

ഒഴിവുകൾ - 40

യോഗ്യത: സയൻസ് ഉൾപ്പെട്ട പ്ലസ്‌ടു / തത്തുല്യവും റേഡിയോഗ്രഫിയിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റും ആറുമാസത്തെ പ്രവൃത്തിപരിചയവും. ഗവ./ഗവ.അംഗീകൃത ആശുപത്രികളിൽ പ്രവൃത്തിപരിചയം നേടിയവർക്ക് മുൻ‌ഗണന ലഭിക്കും.

 

പ്രായപരിധി: 18 - 25 വയസ്സ്

ശമ്പളം: 25,500 – 81,100 രൂപ

കോൺസ്റ്റബിൾ (ടേബിൾ ബോയ്)/സി.ടി.(വാർഡ് ബോയ്/വാർഡ് ഗേൾ / ആയ)

ഒഴിവുകൾ: 6

യോഗ്യത: പത്താം ക്ലാസ്സ് വിജയം / തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഐ.ടി.ഐ. / വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് / ദ്വിവത്സര ഡിപ്ലോമ.

പ്രായപരിധി: 18 - 23 വയസ്സ്

ശമ്പളം: 21,700 – 69,100 രൂപ

അപേക്ഷകർക്ക് നിർദ്ദിഷ്‌ട ശാരീരികയോഗ്യതകളും ഉണ്ടായിരിക്കണം.

 

ഗ്രൂപ്പ് ബി.

ഇൻസ്പെക്‌ടർ (ആർക്കിടെക്റ്റ് )

ഒഴിവുകൾ: 1

യോഗ്യത: ആർക്കിടെക്ചറിൽ ബിരുദവും ആർക്കിടെക്ചർ കൌൺസിലിൽ രജിസ്ട്രേഷനും.

പ്രായപരിധി: 30 വയസ്സിൽ താഴെ

ശമ്പളം: 44,900 – 1,42,400 രൂപ

 

സബ് ഇൻസ്പെക്‌ടർ (വർക്സ്)

ഒഴിവുകൾ: 18

യോഗ്യത: സിവിൽ എൻ‌ജിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ.

പ്രായപരിധി: 30 വയസ്സ് കവിയാൻ പാടില്ല.   

ശമ്പളം: 35,400 – 1,12,400 രൂപ

 

ജൂനിയർ എൻ‌ജിനീയർ / സബ് ഇൻസ്പെക്‌ടർ (ഇലക്ട്രിക്കൽ)

ഒഴിവുകൾ: 4

യോഗ്യത: ഇലക്ട്രിക്കൽ എൻ‌ജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.

പ്രായപരിധി: 30 വയസ്സ് കവിയാൻ പാടില്ല.

ശമ്പളം: 35,400 – 1,12,400 രൂപ

 

 

ഗ്രൂപ്പ് ബി & സി എസ്.എം.ടി. (വർക്ക്‌ഷോപ്പ്)

 

എസ്.ഐ. (ടെക്നിക്കൽ)

ഒഴിവുകൾ: 9 (വെഹിക്കിൾ മെക്കാനിക് – 6, ഓട്ടോ ഇലക്ട്രീഷ്യൻ - 2, സ്റ്റോർ കീപ്പർ - 1)

ശമ്പളം: 35,400 – 1,12,400 രൂപ

യോഗ്യത: ഓട്ടോ മൊബൈൽ/ മെക്കാനിക്കൽ/ ഓട്ടോ ഇലക്ട്രിക്കൽ എൻ‌ജിനീയറിങ്ങിൽ കുറഞ്ഞത് മൂന്നുവർഷത്തെ ഡിപ്ലോമ.

പ്രായം: 30 വയസ്സ് കവിയരുത്.

 

കോൺസ്റ്റബിൾ (ടെക്നിക്കൽ)

ഒഴിവുകൾ: 21 (ഒ.ടി.ആർ.പി.-2, എസ്.കെ.ടി.-7, ഫിറ്റർ -1, ഓട്ടോ ഇലക്ട്രിക്കൽ -5, വെഹിക്കിൾ മെക്കാനിക് – 1, ബി.എസ്.ടി.എസ്.- 1, വെൽഡർ - 2, പെയിന്റർ - 2)

ശമ്പളം: 21,700 – 69,100 രൂപ

യോഗ്യത: പത്താം ക്ലാസ്സ് വിജയം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 18 – 25 വയസ്സ്.

 

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി സന്ദർശിക്കുക: www.rectt.bsf.gov.in

 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2023 മാർച്ച് 12

 

 

Keywords: bsf, border security force recruitment