anganwadi worker, anganwadi helper, anganwadi recruitment

പാലക്കാട് അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ കോങ്ങാട്, കേരളശ്ശേരി, മങ്കര എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ / ഹെൽപ്പർ തസ്‌തികയിൽ ഒഴിവുകൾ.

 

ഈ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ വയസിളവ് ലഭിക്കും. മുൻ വർഷങ്ങളിൽ അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കാം.

 

 

വർക്കർ തസ്‌തികയിലേക്ക് എസ്.എസ്.എൽ.സി പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാണ് അപേക്ഷിക്കേണ്ടത്.

 

അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, പാലക്കാട് അഡീഷണൽ, കോങ്ങാട് പി.ഒ, (പഴയ പോലീസ് സ്റ്റേഷന് സമീപം) 678631 എന്ന വിലാസത്തിൽ ഏപ്രിൽ 20 ന് വൈകിട്ട് അഞ്ചിനകം നൽകണം.

 

അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതും അപേക്ഷയിൽ പറഞ്ഞ നിബന്ധനകൾ പാലിക്കാത്തതും അനുബന്ധരേഖകളും, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകൾ കൃത്യമായി വയ്ക്കാത്തതുമായ അപേക്ഷകൾ നിരസിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.

ഫോൺ: 0491 2847770

 

Keywords: anganwadi worker, anganwadi helper, anganwadi recruitment, palakkad jobs