agnipathvayu,


വ്യോമസേനയിൽ അഗ്നിവീർവായു നോൺ - കോമ്പറ്റന്റ് വിഭാഗത്തിലേക്ക് അവിവാഹിതരായ പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഹോ‍സ്‌പിറ്റാലിറ്റി, ഹൌസ്‌കീപ്പിംഗ് വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. നാലു വർഷത്തേക്കാണ് നിയമനം. തിരുവനന്തപുരത്ത് ഹൌസ്‌കീപ്പിങ്ങിലായിരിക്കും അവസരം.

 

ഹോസ്‌പിറ്റാലിറ്റി

കുക്കുങ്, കിച്ചൺ മാനേജ്മെന്റ്, പ്രസന്റേഷൻ ഓഫ് ഡിഷസ്, ഫുഡ് സ്റ്റോറേജ്, ക്രോക്കറി, കട്‌ലറി, റഫ്രിജറേഷൻ, ഫുഡ് സെർവിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികൾ ഇതിലുൾപ്പെടും.

 

ഹൌസ്‌കീ‍പ്പിംഗ്

ഫ്ലോർ / റോഡ് / റൂം/ ബാത്ത്‌റൂം ക്ലീനിങ്, ഗ്രാസ്സ് കട്ടിംഗ്, ഗ്രൌണ്ട് ലെവലിങ്, ഗാർഡൻ മെയിന്റനൻസ്, വാഷിങ്, ഹെയർ കട്ടിങ്, ഷേവിങ്, ഷൂ പോളിഷിങ്, സ്റ്റിച്ചിങ് തുടങിയ ജോലികൾ ഹൌസ്‌കീപ്പിങ്ങിലുൾപ്പെടും.

 

യോഗ്യത: പത്താം ക്ലാസ്സ് വിജയം / തത്തുല്യം. 

ശാരീരിക യോഗ്യത: ഉയരം – കുറഞ്ഞത് 152.5 സെ.മീ., നെഞ്ചളവ് 5 സെ.മീ. വികാസമുണ്ടായിരിക്കണം. ഉയരത്തിനും പ്രായത്തിനും ആനുപാതികമായ ഭാരം, മികച്ച കാഴ്ച – കേൾവി ശേഷി, ആരോഗ്യമുള്ള പല്ലുകൾ എന്നിവയുണ്ടായിരിക്കണം.

 

പ്രായപരിധി: 2002 ജൂൺ 29- നും 2005 ഡിസംബർ 29 – നും മധ്യേ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. എൻ‌റോൾമെന്റ് സമയത്ത് 21 വയസ്സ് കവിയാൻ പാടില്ല.

 

ശമ്പളം: അഗ്നിവീറായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം 30,000 രൂപയും അടുത്ത മൂന്ന് വർഷങ്ങളിൽ 33,000 രൂപ, 36,500 രൂപ, 40,000 രൂപ എന്നിങ്ങനെയുമായിരിക്കും പ്രതിമാസവേതനം. ഇതിൽ നിന്ന് നിശ്ചിത തുക അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് വകയിരുത്തും. നാലുവർഷ സേവനത്തിനു ശേഷം സേനയിൽ നിന്ന് പിരിയുന്നവർക്ക് ഏകദേശം 10.04 ലക്ഷം രൂപ സേവാനിധി പാക്കേജായി നൽ‌കും. ഇവർക്ക് അഗ്നിവീർ സ്കിൽ സർട്ടിഫിക്കറ്റും നൽ‌കും.

 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, സ്ട്രീം സ്യൂട്ടബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

 

പത്താം ക്ലാസ് നിലവാരത്തിലുള്ള എഴുത്തുപരീക്ഷയിൽ ആകെ 20 മാർക്കായിരിക്കും ഉണ്ടാകുക. ജനറൽ ഇംഗ്ലീഷ്, ജനറൽ നോളജ് എന്നീ വിഭാഗങ്ങളിൽ നിന്ന് പത്തു വീതം ചോദ്യങ്ങളാണുണ്ടാവുക.

ശാരീരിക ക്ഷമതാ പരീക്ഷയുടെ ആദ്യഘട്ടത്തിൽ ആറുമിനിറ്റ് 30 സെക്കന്റിൽ 1.6 കിലോമീറ്റർ ഓട്ടം, രണ്ടാം ഘട്ടത്തിൽ പുഷ്‌അപ്, സിറ്റ് അപ്, സ്ക്വാട്ട് എന്നീ ഇനങ്ങളാണുള്ളത്.

 

അപേക്ഷ: നിർദ്ദിഷ്‌ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അനുബന്ധ രേഖകൾ എന്നിവയുൾപ്പെടുത്തി, സാധാരണ തപാലിലയക്കണം.

ഒഴിവുള്ള എയർഫോഴ്‌സ് സ്റ്റേഷനുക്കലൂടെയും അനുബന്ധ ഓഫീസുകളുടെയും വിലാസം വെബ്സൈറ്റിൽ ലഭിക്കും. ഏതെങ്കിലും ഒരിടത്തേക്ക് മാത്രമേ അപേക്ഷ അയക്കാവൂ.

എഴുത്തുപരീക്ഷയ്ക്കുള്ള അഡ്‌മിറ്റ് കാർഡ് പിന്നീട് ലഭിക്കും. അപേക്ഷയുടെ മാതൃകയും മറ്റ് വിശദാംശങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വെബ്സൈറ്റ്: agnipathvau.cdac.in

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ഏപ്രിൽ 5

 

Keywords: agnipathvayu, airforce, force