നാവികസേന 2023 മേയ് ബാച്ചിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റിന്
അപേക്ഷ ക്ഷണിച്ചു.
ആകെ 1500 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇതിൽ
10 ഒഴിവുകൾ മെട്രിക് റിക്രൂട്ട്സ് വിഭാഗത്തിലും 1400 ഒഴിവുകൾ സീനിയർ സെക്കൻഡറി റിക്രൂട്ട്സിലും
(എസ്.എസ്.ആർ.) ആണ്. രണ്ടിനും വെവ്വേറെ വിജ്ഞാപനങ്ങളാണുള്ളത്. വനിതകൾക്ക് രണ്ട് വിഭാഗത്തിലുമായി 300 ഒഴിവുകൾ സംവരണം
ചെയ്‌തിരിക്കുന്നു. അവിവാഹിതർക്ക് അപേക്ഷിക്കാം. സേവന മികവ് പരിഗണിച്ച് 25 ശതമാനം പേർക്ക്
പിന്നീട് സ്ഥിര നിയമനം നൽകും.
യോഗ്യത: മെട്രിക് റിക്രൂട്ട്സിന് പത്താം ക്ലാസ്സ്
വിജയമാണ് യോഗ്യത. എസ്.എസ്.ആർ. വിഭാഗത്തിൽ അപേക്ഷിക്കുവാൻ മാത്തമാറ്റിക്സ്, ഫിസിക്സ്
എന്നിവയും കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നും വിഷയമായി പഠിച്ച
പ്ലസ്‌ടു വിജയം ഉണ്ടായിരിക്കണം.
ശാരീരിക യോഗ്യത: പുരുഷന്മാർക്ക് കുറഞ്ഞത് 157 സെ.മീ യും
വനിതകൾക്ക് 152. സെ.മീ യും ഉയരമുണ്ടായിരിക്കണം. മികച്ച കാഴ്‌ച ശക്തി, ശാരീരിക ക്ഷമത
എന്നിവയുണ്ടായിരിക്കണം.
പ്രായപരിധി: 17.5 – 21 വയസ്സ്. അപേക്ഷകർ 2002 മേയ്
1 – നും 2005 ഒക്ടോബർ 31- നും മധേ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ,
വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
പരീക്ഷ: എം.ആർ. വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക്
50 മാർക്കിനുള്ള എഴുത്തുപരീക്ഷയ്‌ക്ക് 30 മിനിറ്റ് ആയിരിക്കും സമയം. എസ്.എസ്.ആർ. വിഭാഗത്തിലേക്ക്
100 മാർക്കിനുള്ള എഴുത്തുപരീക്ഷയ്‌ക്ക് ഒരുമണിക്കൂർ ആയിരിക്കും ദൈർഘ്യം. തെറ്റുത്തരത്തിന്
0.25 നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. യോഗ്യതയ്‌ക്ക് അനുസൃതമായ സിലബസ് ആയിരിക്കും
പരീക്ഷയ്‌ക്ക് ഉണ്ടാവുക. മാതൃകാ ചോദ്യങ്ങൾ വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
കായികക്ഷമതാ പരീക്ഷ: 1.6 കി.മീ ഓട്ടം, പുഷ് – അപ്, സിറ്റ് അപ്,
സ്ക്വാട്ട് എന്നിവയുൾപ്പെടുന്നതായിരിക്കും ശാരീരിക ക്ഷമതാ പരീക്ഷ. വനിതകൾക്ക് പുഷ്
അപും പുരുഷന്മാർക്ക് സിറ്റ് അപും ഉണ്ടായിരിക്കില്ല.
ശമ്പളം: ആദ്യവർഷം 30,000 രൂപയും അടുത്ത മൂന്ന്
വർഷങ്ങളിൽ 33,000 രൂപ, 36,500 രൂപ, 40,000 രൂപ എന്നിങ്ങനെയായിരിക്കും പ്രതിമാസ ശമ്പളം.
ശമ്പളത്തിൽ നിന്ന് നിശ്‌ചിത തുക അഗ്നിവീർ കോർപാസ് ഫണ്ടിലേക്ക് വകയിരുത്തും.
നാല് വർഷത്തെ സേവനത്തിനു ശേഷം സേനയിൽ നിന്ന് പിരിയുന്നവർക്ക് ഏകദേശം 10.04 ലക്ഷം രൂപ
സേവാനിധി പാക്കെജായി നൽകും.
അപേക്ഷ: www.joinindiannavy.gov.in എന്ന വെബ്സൈറ്റ്
വഴി ഓൺലൈനായി അപേക്ഷിക്കാം. ഫോട്ടോയും യോഗ്യതാ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം
അപ്‌ലോഡ് ചെയ്യണം. 550 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായി ഫീസടയ്‌ക്കാം. എഴുത്തുപരീക്ഷയ്‌ക്കുള്ള
അഡ്‌മിറ്റ് കാർഡ് ഇതേ വെബ്സൈറ്റിൽ പിന്നീട് ലഭ്യമാകും.
അപേക്ഷ സ്വീകരിക്കുന്ന അവസാന
തീയതി: 2022 ഡിസംബർ 17
Keywords: agniveer navy, navy recruitment
0 Comments