kudubashree accountant

  


കുടുംബശ്രീ വിവിധ ജില്ലാ‍ മിഷനുകളിലേക്ക് അക്കൌണ്ടന്റ് (എൻ.ആർ.എൽ.എം.) തസ്‌തികയിലെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി.) മുഖേനയാണ് നിയമനം.

 

ജോലിയുടെ സ്വഭാവം: കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കുന്ന കേന്ദ്ര- സംസ്ഥാനാവിഷ്‌കൃത പദ്ധതിയായ എൻ.ആർ.എൽ.എം. പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാന / ജില്ലാ തലത്തിലുള്ള വരവു ചിലവ് കണക്കുകൾ കൈകാര്യം ചെയ്യുക.

 

ശമ്പളം: 30,000 രൂപ

 

പ്രായപരിധി: 40 വയസ്സ്

 

യോഗ്യത: ബി.കോം, ഡി.സി.എ, ടാലി. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ / പ്രൊജക്റ്റുകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.

 

പരീക്ഷാഫീസ്: 500 രൂപ

 

അപേക്ഷ: സി.എം.ഡി. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

 

വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification


വെബ്സൈറ്റ്: www.kcmd.in

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഡിസംബർ 28 വൈകുന്നേരം 5 മണി

 

Keywords: kudumbasree accountant, kcmd, centre for management development