ssc chsl


പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേന്ദ്രസർവ്വീസ്‌ ജോലികൾക്ക് അവസരമൊരുക്കുന്ന കമ്പൈൻഡ് ഹയർ സെക്കർഡറി ലെവൽ പരിക്ഷയ്ക്ക് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു.

ഗ്രുപ്പ്‌ സി തസ്‌തികകളായ ലോവർ ഡിവിഷൻ ക്ലർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻ‌ട്രി ഓപ്പറേറ്റർ എന്നീ തസ്‌തികകളിലേക്കാണ് നിയമനം.

കേന്ദ്ര ഗവണ്മെന്റിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ, ഭരണഘടനാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ ട്രിബ്യൂണലുകൾ തുടങ്ങിയവയിലായിരിക്കും നിയമനം.

 

ആകെ ഒഴിവുകൾ:  4,500

 

യോഗ്യത: അംഗീകൃത പ്ലസ് ടു / തത്തുല്യം.  പരീക്ഷ 04-01-2023 നകം വിജയിച്ചിരിക്കണം.

 

ശമ്പളം: എൽ.ഡി. ക്ലാർക്ക് / ജൂനിയർ സെക്രട്ടേറിയേറ്റ് അസിസന്റ് തസ്‌തികകളിൽ : 19,900 – 63,200 രൂപ.

ഡേറ്റാ എൻ‌ട്രി ഓപ്പറേറ്റർ തസ്‌തികയിൽ : 25,500 – 81,000 രൂപ

 

പ്രായം: 18 – 27 വയസ്സ് (01-01-2022 ന്) അപേക്ഷകർ 02-01-1995 – ന് മുൻപോ 01-01-2004 ന് ശേഷമോ ജനിച്ചവരായിരിക്കരുത്.

എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷവും ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10 വർഷവും എസ്.സി., എസ്.റ്റി. വിഭാഗക്കാർക്ക് 15 വർഷവും ഒ.ബി.സിക്ക് 13 വർഷവും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

 

പരീക്ഷ: ടയർ -I , ടയർ - II എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് കം‌പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ നടക്കുക.  ടയർ - I പരീക്ഷയ്ക്ക് ഒരു മണിക്കൂറായിരിക്കും പരീക്ഷാ സമയം. സ്ക്രൈബിനെ ഉപയോഗിച്ച് പരീക്ഷ എഴുതുന്നവർക്ക് 20 മിനിറ്റ് അധികം അനുവദിക്കും.

ഇംഗ്ലീഷ് ഭാഷ, ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റീവ് അപ്റ്റിറ്റ്യൂഡ് (അടിസ്ഥന ഗണിതം), പൊതുവിജ്ഞാനം എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ.

ചോദ്യങ്ങൾ ഒബ്‌ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലായിരിക്കും. ഇംഗ്ലീഷിലോ ഹിന്ദിയിലോ ചോദ്യങ്ങൾ ലഭിക്കും. തെറ്റുത്തരത്തിന് ഓരോന്നിനും നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

ടയർ- I പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കായാണ് ടയർ- II പരീക്ഷ നടത്തുക. ഇതിന്റെ ആദ്യഭാഗത്തിൽ മാത്തമാറ്റിക്കൽ എബിലിറ്റി, റീസണിംഗ് ആൻഡ് ജനറൽ ഇന്റലിജന്റ്സ്, ഇംഗ്ലീഷ്, ജനറൽ അവയർനെസ്സ്, കം‌പ്യൂട്ടർ നോ‍ളേജ് എന്നിവയായിരിക്കും ആദ്യ ഭാഗത്തെ വിഷയങ്ങൾ. രണ്ടാം ഭാഗത്തിൽ തസ്‌തികയ്‌ക്ക് ആവശ്യമായ സ്കിൽ ടെസ്റ്റ് / ടൈപ്പിംഗ് ടെസ്റ്റായിരിക്കും. ടയർ- I, ടയർ- II പരീക്ഷകളിൽ ജനറൽ വിഭാഗത്തിന് 30 ശതമാനവും ഒ.ബി.സി/ ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 25 ശതമാനവും മറ്റ് വിഭാഗക്കാർക്ക് 20 ശതമാനവുമാണ് മിനിമം മാർക്ക് വേണ്ടത്.

 

പരീക്ഷാ കേന്ദ്രങ്ങൾ: കർണാടക – കേരള റീജണിലാണ് (കെ.കെ.ആർ) കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ ഉൾപ്പെടുന്നത്.

കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ.

അപേക്ഷാ സമർപ്പണ വേളയിൽ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ മുൻ‌ഗണനാക്രമത്തിൽ തിരഞ്ഞെടുക്കാവുന്നതാണ്.


അപേക്ഷാ ഫീസ്: 100 രൂപ. ഓൺലൈനായി ഫീസടയ്‌ക്കാവുന്നതാണ്. എസ്.ബി.ഐ. ചലാൻ മുഖേനയും ഫീസ് സ്വീകരിക്കും.

വനിതകൾ, എസ്.സി. എസ്.ടി. വിഭഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.   

ഓൺലൈനായി ഫീസടയ്‌ക്കുവാനുള്ള അവസാന തീയതി: ജനുവരി 5

ചലാൻ മുഖേന ഫീസടയ്‌ക്കുവാനുള്ള അവസാന തീയതി: ജനുവരി 6

 

അപേക്ഷാ സമർപ്പണം: www.ssc.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

മുൻപ് എസ്.എസ്.സി. വെബ്സൈറ്റിൽ വൺ‌ടൈം രജിസ്ട്രേഷൻ ചെയ്‌തവർക്ക് രജിസ്ട്രേഷൻ നമ്പറും പാസ്സ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കാം. രജിസ്ട്രേഷൻ വേളയിൽ നിർദ്ദിഷ്‌ട അളവിലുള്ള ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യാനായി കരുതി വയ്‌ക്കേണ്ടതാണ്.

പൂർണ്ണമായ വിജ്ഞാപനവും മാർഗ്ഗനിർദ്ദേശങ്ങളും വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജനുവരി 4

 

Keywords: ssc chsl recruitment, combined higher secondary level exam, staff selection commission