ആർമി പ്ലസ് ടു ടെക്നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മീഷൻ)
49-)ം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 90 ഒഴിവുകളാണുള്ളത്. അവിവാഹിതരായ ആൺകുട്ടികൾക്ക്
അപേക്ഷിക്കാം. 2023 ജൂലൈയിൽ കോഴ്‌സ് ആരംഭിക്കും.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് പഠിച്ച്
60% മാർക്കോടെ പ്ലസ് ടു വിജയം / തത്തുല്യം അപേക്ഷകർ ജെഇഇ (മെയിൻസ്) 2022 എഴുതിയവരായിരിക്കണം.
പ്രായം: 2004 ജനുവരി രണ്ടിനു മുൻപും 2007 ജനുവരി
ഒന്നിനു ശേഷവും ജനിച്ചവരാകരുത്. (രണ്ട് തീയതിയും ഉൾപ്പെടെ)
പരിശീലനം: 5 വർഷം പൂർത്തിയാക്കുന്നവ്ര്ക്ക് എൻജിനീയ്രിംഗ്
ബിരുദം ലഭിക്കും. പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് റാങ്കിൽ നിയമനം ഉണ്ടായിരിക്കും.
തിരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്.എസ്.ബി.
ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ട് ഘട്ടങ്ങളായി 5 ദിവസമാണ് ഇന്റർവ്യൂ നടക്കുക.
സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നിവയും വൈദ്യപരിശോധനയും
ഉണ്ടാകും.
അപേക്ഷ: www.joinindianarmy.nic.in എന്ന വെബ്സൈറ്റ്
വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന
തീയതി: 2022 ഡിസംബർ
30
Keywords: join indian army, army plus two technical entry
0 Comments