പൊതുമേഖലാ സ്ഥാപനമായ റെപ്കോ ബാങ്ക് ജൂനിയർ അസിസ്റ്റന്റ് / ക്ലർക്ക് തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുകളാണുള്ളത്. തമിഴ്‌നാട് & പുതുച്ചേരി – 40, ആന്ധ്രാപ്രദേശ് – 4, കേരളം – 2 , കർണ്ണാടക – 4 എന്നിങ്ങനെയാണ് നിലവിൽ വിവിധയിടങ്ങളിലെ ഒഴിവുകൾ.

 

യോഗ്യത:  അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

 

പ്രായപരിധി: 21 – 28 വയസ്സ്. (2022 സെപ്റ്റംബർ 30 ന്). സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.

 

ശമ്പളം: 17,900- 47,920 രൂപ

 

തിരഞ്ഞെടുപ്പ്: 200 മാർക്കിനുള്ള ഓൺലൈൻ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ അവയർനസ്, കം‌പ്യൂട്ടർ നോളജെന്നീ വിഭാ‍ഗങ്ങളിൽ നിന്നായി 40 വീതം ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

കേരളത്തിൽ തിരുവനന്തപുരത്തായിരിക്കും പരീക്ഷാകേന്ദ്രം.

 

ഔദ്യോഗിക വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification

 

അപേക്ഷ: https://www.repcobank.com/careers.php എന്ന വെബ്സൈറ്റ് ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്.

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 നവംബർ 25

 

Keywords: Applications are invited from eligible Indian Citizens for the post of Junior Assistants in Repco Bank. Candidates can apply for vacancies in any one of the following States only viz., Tamil Nadu, Puducherry, Andhra Pradesh, Kerala and Karnataka. The candidates applying for vacancies of a particular State should be proficient (reading, writing, speaking and understanding) in the local language of that State/UT.