ഇൻ‌ഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്‌സിൽ കോൺസ്റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകൾക്കും അപേക്ഷിക്കാം. നിലവിൽ താത്‌കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം.

 

ആകെ ഒഴിവുകൾ: 287

ടെയ്‌ലർ - 18

ഗാർ‌ഡനർ - 16

കോബ്ലർ - 31

സഫായി കർമചരി – 78

വാഷർമാൻ - 89

ബാർബർ - 55

എന്നിങ്ങനെയാണ് ഒഴിവുകൾ

 

യോഗ്യത: പത്താം ക്ലാസ്സ് വിജയം.

ടെയ്‌ലർ, ഗാർഡനർ, കോബ്ലർ എന്നീ തസ്‌തികകളിലേക്ക് അപേക്ഷിക്കുവാൻ ബന്ധപ്പെട്ട ട്രേഡിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം / ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷം ദൈർഘ്യമുള്ള ട്രേഡ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയവും / രണ്ട് വർഷത്തെ ഐ.ടി.ഐ. ഡിപ്ലോമ നേടിയിരിക്കണം.

 

പ്രായപരിധി: ടെയ്‌ലർ, ഗാർഡനർ, കോബ്ലർ തസ്‌തികകളീലേക്ക് 18 – 23 വയസ്സ്. മറ്റ് തസ്‌തികകളിലേക്ക് 18 – 25 വയസ്സ്.

 

ശമ്പളം: 21,700 – 69,100 രൂപ

 

തിരഞ്ഞെടുപ്പ്: ശാരീ‍രികക്ഷമതാപരീക്ഷ, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

 

അപേക്ഷ: ഐ.ടി.ബി.പി.യുടെ വെബ്സൈറ്റ് വഴി നവംബർ 23 മുതൽ അപേക്ഷ സമർപ്പിക്കാം.

 

വെബ്സൈറ്റ്: https://recruitment.itbpolice.nic.in

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഡിസംബർ 22

 

Keywords: Indo-Tibetan Border Police Force (ITBPF). Constable recruitment