വ്യോമസേനയിൽ അഗ്നിവീറാകാം. നിലവിൽ മുവായിരത്തിലധികം
ഒഴിവുകളുണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം. നാലു വർഷമാണ് നിയമനം.
യോഗ്യത: 50 % മാർക്കോടെ സയൻസ് / സയൻസ് ഇതര പ്ലസ് ടു. ഇംഗ്ലിഷിന് 50 ശതമാനം
മാർക്ക് ഉണ്ടായിരിക്കണം.
അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ / ഇലക്ട്രിക്കൽ
/ ഇലക്ട്രോണിക്സ് / ഓട്ടോമൊബൈൽ / കംപ്യൂട്ടർ സയൻസ് / ഇൻസ്‌ട്രുമെന്റേഷൻ / ഐടി) അല്ലെങ്കിൽ
2 വർഷ വൊക്കേഷനൽ കോഴ്‌സ് . ഇംഗ്ലീഷിന് 50 % മാർക്ക് ഉണ്ടായിരിക്കണം.
ഡിപ്ലോമ / വൊക്കേഷനൽ കോഴ്‌സിന് ഇംഗീഷ്
വിഷയം ഇല്ലെങ്കിൽ പ്ലസ്‌ടു / പത്താം ക്ലാസ്സിൽ ഇംഗ്ലീഷിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
പ്രായപരിധി: അപേക്ഷകർ 2002 ജൂൺ 27 – 2005 ഡിസംബർ 27 കാലയളവിൽ ജനിച്ചവരായിരിക്കണം.
എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി: 21 വയസ്സ്
അപേക്ഷാ ഫീസ്: 250 രൂപ
ജനുവരി 18 മുതൽ 24 വരെയായിരിക്കും ഓൺലൈൻ
പരീക്ഷ നടക്കുക.
വെബ്സൈറ്റ്: https://agnipathvayu.cdac.in/AV/
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 നവംബർ 23
Keywords: air force agniveer recruitment 2022
0 Comments