വനം വകുപ്പിനു കീഴിലെ തൃശൂർ സുവോളജിക്കൽ പാർക്കിൽ അനിമൽ കീപ്പർ
ട്രെയിനി, സൂ സൂപ്പർവൈസർ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമായിരിക്കും.
അനിമൽ കീപ്പർ ട്രെയിനി
ഒഴിവുകൾ: 15
യോഗ്യത: ഏഴാം ക്ലാസ്സ് വിജയം (ബിരുദം പാടില്ല).
ഉയരം (പുരുഷൻ)- 163 സെമീ, (സ്ത്രീ)- 150 സെമീ; നെഞ്ചളവ് (പുരുഷൻ)-
81 സെമീ, 5 സെമീ വികാസം;
ദൂരക്കാഴ്ച: 6/6 സ്നെല്ലൻ, സമീപ കാഴ്ച: 0.5 സ്നെല്ലൻ;
പ്രായം: 28 കവിയരുത്; (2022 ജനുവരി 1 ന്)
കരാർ കാലാവധി: 2 വർഷം
ശമ്പളം: 9000-9250 (1, 2 വർഷങ്ങളിൽ)
സൂ സൂപ്പർവൈസർ
ഒഴിവുകൾ: 1
യോഗ്യത: ഏഴാം ക്ലാസ്സ് വിജയം (ബിരുദം പാടില്ല), അംഗീകൃത മൃഗശാലയിൽ
മൃഗപരിപാലനവുമായി ബന്ധപ്പെട്ട് 25 വർഷ സർവീസ് ഉണ്ടായിരിക്കണം. (ഇതിൽ 5 വർഷം സൂപ്പർവൈസർ
തസ്‌തികയിൽ ജോലി ചെയ്‌തിരിക്കണം)
പ്രായം: 60 കവിയരുത് (2022 ജനുവരി 1 ന്)
കരാർ കാലാവധി: 6 മാസം
ശമ്പളം: മാനദണ്ഡപ്രകാരം
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക: www.forest.kerala.gov.in
അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി: 2022 ഒക്ടോബർ 10
Keywords: Thrissur Zoological Park Recruitment 2022 – Apply online for Zoo Supervisor and Animal Keeper trainees vacancies, trissur zoological park recruitment, trissur jobs
0 Comments