ദക്ഷിണ റെയിൽ‌വേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ദക്ഷിണ റെയിൽ‌വേയുടെ അധികാരപരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. കേരളത്തിലുള്ളവർക്ക് അപേക്ഷിക്കാം.

 

ഒഴിവുകൾ: 3154

കാര്യേജ് വർക്ക്സ് പെരമ്പൂർ, സെൻ‌ട്രൽ വർക്ക് ഷോപ്പ് – ഗോൾഡൻ റോക്ക്, സിഗ്നൽ & ടെലികോം വർക്ക് ഷോപ്പ് – പോത്തന്നൂർ എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളിലേക്കായാണ് നിയമനം.

 

ഫ്രെഷർ കാറ്റഗറി

ഫിറ്റർ, പെയിന്റർ, വെൽ‌ഡർ

യോഗ്യത: 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം.

 

മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (റേഡിയോളജി/പതോളജി/കാർഡിയോളജി)

യോഗ്യത: 50 ശതമാ‍നം മാർക്കോടെ പന്ത്രണ്ടാം ക്ലാസ്സ് വിജയം. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചിരിക്കണം)

 

എക്സ്-ഐ.ടി.ഐ. കാറ്റഗറി

ഫിറ്റർ, മെഷിനിസ്റ്റ്, എം.എം.വി., ടർണർ, ഡീസൽ, മെക്കാനിക്, കാർപെന്റർ, പെയിന്റർ, ട്രിമ്മർ, വെൽഡർ (ജി&ഇ), വയർമാൻ, അഡ്വാൻസ്‌ഡ് വെൽഡർ, ആർ & എ.സി.:

യോഗ്യത: 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് വിജയം., അനുബന്ധ ട്രേഡിൽ ഐ.ടി.ഐ. ഉണ്ടായിരിക്കണം.


ഇലക്ട്രീഷ്യൻ

യോഗ്യത: 50 ശതമാനം മാ‍ർക്കോടെ പത്താം ക്ലാസ്സ് വിജയം. സയൻസ് ഒരു വിഷയമായി പഠിച്ചിരിക്കണം. അനുബന്ധ ട്രേഡിൽ ഐ.ടി.ഐ. ഉണ്ടായിരിക്കണം.

 

ഇലക്ട്രോണിക്സ് മെക്കാനിക്

യോഗ്യത: 50 ശതമാനം മാ‍ർക്കോടെ പത്താം ക്ലാസ്സ് വിജയം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. അനുബന്ധ ട്രേഡിൽ ഐ.ടി.ഐ. ഉണ്ടായിരിക്കണം.

പി.എ.എസ്.എ.എ.

യോഗ്യത: 50 ശതമാനം മാ‍ർക്കോടെ പത്താം ക്ലാസ്സ് വിജയം. കം‌പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

എസ്.സി./എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് പത്താം ക്ലാസ്സിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നിർബന്ധമില്ല.

 

പ്രായപരിധി:

ഫ്രെഷർ - 15 – 22 വയസ്സ്

എക്സ് – ഐ.ടി.ഐ – 15 – 24 വയസ്സ്

ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷവും എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും ഭിന്നശേഷി വിഭാഗത്തിന് പത്ത് വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.

 

സ്റ്റൈപ്പൻഡ്

ഫ്രെഷർ - പത്താം ക്ലാസ്സ് : 6,000 രൂപ

ഫ്രെഷർ - പന്ത്രണ്ടാം ക്ലാസ്സ്: 7,000 രൂപ

എക്സ്-ഐ.ടി.ഐ.: 7,000 രൂപ

 

പ്രൊസസിംഗ് ഫീസ്: 100 രൂപ. എസ്.സി/എസ്.ടി. വിഭാഗക്കാർക്കും വനിതകൾക്കും അപേക്ഷാ ഫീസില്ല.

തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്സിലേയും ഐ.ടി.ഐയുടെയും മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും ഈ മെറിറ്റ് ലിസ്റ്റിൽ നിന്നായിരിക്കും നിയമനം ഉണ്ടാവുക.

 

ഔദ്യോഗിക വിജ്ഞാപനത്തിനായി സന്ദർശിക്കുക: >> Notification

അപേക്ഷ: വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.sr.indianrailways.gov.in > News & Updates > Personnel Branch Information സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി: 2022 ഒക്ടോബർ 31

Keywords: applications are invited from eligible candidates for engagement as Apprentices for imparting training under the Apprentices Act, 1961 in the designated trades at various Divisions/Workshops/Units in the jurisdiction of Southern Railway. Candidates residing in the following locations/areas falling within the Geographical Jurisdiction of Southern Railway alone are eligible to apply.