കേരള സർക്കാർ സ്ഥാപനത്തിൽ ഫുൾ‌ടൈം കീപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിലാണ് ഒഴിവുകൾ. സ്ഥിരനിയമനമാണ്. ജനറൽ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും ഓരോ ഒഴിവുകളാണുള്ളത്.

 

യോഗ്യത: ഏഴാം ക്ലാസ്സ്. വന്യമൃഗങ്ങളേയും പക്ഷികളേയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യയോഗ്യതയാണ്.

 

പ്രായം: 18 – 41 വയസ്സ്

 

ശമ്പളം: 24400 – 55200 രൂപ

 

വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയമുണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അതത് എം‌പ്ലോയ്മെന്റ് എക്സേഞ്ചിൽ ഒക്ടോബർ 17 നു മുൻപ് രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് എം‌പ്ലോയ്മെന്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

 

 

Keywords: Trivandrum jobs, kerala jobs, thozhil sahayi, employment exchange kerala, kerala govt full time keeper