നാവിക സേനയുടെ മുംബൈയിലെ വെസ്റ്റേൺ നേവൽ കമാന്ദിൽ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

സ്റ്റാഫ് നഴ്‌സ്

ഒഴിവുകൾ: 3

യോഗ്യത: പത്താം ക്ലാസ്സ് വിജയവും നഴ്‌സിംഗ് രജിസ്ട്രേഷനും. അംഗീകൃത ആശുപത്രിയിൽ നഴ്‌സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ഹിന്ദി/ പ്രാദേശിക ഭാഷയിലുള്ള പരിജ്ഞാനം അഭിലഷണീയം.

പ്രായപരിധി: 18 – 45 വയസ്സ്

 

ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ്

ഒഴിവുകൾ: 6

യോഗ്യത: ലൈബ്രറി സയൻസിൽ ബിരുദവും പൊതുമേഖലാ സ്ഥാപനത്തിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. കം‌പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമ അഭികാമ്യ യോഗ്യത.  

പ്രായപരിധി: 30 വയസ്സ്

 

 

സിവിലിയൻ മോട്ടോർ ഡ്രൈവർ

ഒഴിവുകൾ: 40

യോഗ്യത: പത്താം‌ക്ലാസ്സും ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും. ഹെവി മോട്ടോർ വെഹിക്കിൾ ഓടിച്ചുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രായപരിധി: 18 - 25 വയസ്സ്

 

അപേക്ഷ: നിശ്‌ചിത മാതൃകയിലുള്ള അപേക്ഷയും പ്രായം, യോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്സ്പോർട്ട്സൈസ് ഫോട്ടോകൾ, സ്വന്തം മേൽ‌വിലാസമെഴുതിയ 45 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ എന്നിവയുൾപ്പെടെ രജിസ്റ്റേഡ് / സ്പീഡ് പോസ്റ്റിൽ അയക്കണം.

വിലാസം: The Flag Officer Commanding in Chief (for CCPO), Headquarters, Western Navel Command, Ballard Estate, Near Tiger Gate, Mumbai – 400001

വിജ്ഞാപനം: >> Notification 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 സെപ്റ്റംബർ 30

 

Keywords:western naval command recruitment, indian navy 

 

തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group