സിവിൽ സർവ്വീസ് ഉൾപ്പെടെയുള്ള കേന്ദ്രസർവീസുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഒറ്റത്തവണ രജിസ്ട്രേഷൻ ആരംഭിച്ചു.

ഇതോടെ കേന്ദ്രസർക്കാരിന്റെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ഓരോ തവണയും അടിസ്ഥാന വിവരങ്ങൽ പൂരിപ്പിച്ചു നൽ‌കേണ്ട സ്ഥിതിക്ക് മാറ്റം വരും.

വിവിധ പരീക്ഷകൾക്കുള്ള സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ഒറ്റത്തവണ അപ്‌ലോഡ് ചെയ്‌താൽ മതിയാകും. എപ്പോൾ വേണമെങ്കിലും പുതിയവ കൂട്ടിച്ചേർക്കാവുന്നതാണ്.

അടിസ്ഥാന വിവരങ്ങൾ ഉദ്യോഗാർത്ഥികൾ നേരത്തെ നൽ‌കുന്നതിനാൽ അപേക്ഷകളിൽ തെറ്റു വരാതിരിക്കാനും അപേക്ഷാ ഫോം പൂരിപ്പിക്കാനുള്ള സമയം ലാഭിക്കാനും ഈ സംവിധാനം സഹായകരമാകും.

രജിസ്ട്രേഷൻ ചെയ്യുവാൻ upsconline.nic.in/OTRP എന്ന ലിങ്ക് സന്ദർശിക്കുക. എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ നൽ‌കിയിരിക്കുന്ന രീതിയിൽ തന്നെ പേരും മറ്റ് അടിസ്ഥാന വിവരങ്ങളും നൽ‌കാൻ രജിസ്ട്രേഷൻ വേളയിൽ ശ്രദ്ധിക്കണം. രജിസ്ട്രേഷൻ സമയത്ത് നൽ‌കുന്ന ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഒ.ടി.പി. വഴി സ്ഥിരീകരണമുണ്ടാകും. ഫോൺനമ്പറും ഇ-മെയിൽ ഐഡിയും സ്വന്തമായുള്ളത് തന്നെ നൽ‌കാൻ ശ്രദ്ധിക്കുക.

രജിസ്ട്രേഷൻ കഴിഞ്ഞാൽ ലഭിക്കുന്ന വൺ ടൈം രജിസ്ട്രേഷൻ ഐ.ഡി ഉപയോഗിച്ചണ് പിന്നീട് ലോഗിൻ ചെയ്യാനാവുക. ആദ്യ ലോഗിനിൽ തന്നെ പാസ്സ്‌വേഡ് മാറ്റുവാനാകും.

യോഗ്യതയ്‌ക്കനുസരിച്ചുള്ള ഒഴിവുകളിലേക്ക് വൺ ടൈം രജിസ്ട്രേഷൻ പോർട്ടലിലൂടെ അപേക്ഷിക്കുവാനാകും. പുതിയ ഒഴിവുകളും വിവരങ്ങളും പ്രൊഫൈലിൽ ലഭ്യമാകും.

 

 

Keywords: upsc one time registration, One-time registration (OTR) for examinations of UPSC and online application

തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group