എം‌പ്ലോയ്മെന്റ് രജിസ്ട്രർ ചെയ്‌തിട്ട് മൂന്ന് വർഷം ആയിട്ടും ജോലിയൊന്നും ലഭിക്കാത്തവർക്ക് തൊഴിലില്ലായ്‌മ വേതനത്തിന് അതാത് പഞ്ചായത്തിൽ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകർ എം‌പ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്‌തിട്ട് 3 വർഷം ആയിരിക്കണം. എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം. കുടുംബ വാർഷിക വരുമാനം 12,000 രൂപയിൽ താഴെ ആയിരിക്കണം. എസ്.സി./ എസ്.ടി വിഭാഗത്തിൽ പെട്ടവർക്ക് പത്താം ക്ലാസ്സ് പരാജയപ്പെട്ടാലും അപേക്ഷിക്കാവുന്നതാണ്.

 

പ്രതിമാസം 120 രൂപയാണ് തൊഴിലില്ലായ്മ അലവൻസ് സ്കീം എന്ന നിലയിൽ സർക്കാർ നൽകി വരുന്നത്. 1982ലാണ് തൊഴിലില്ലായ്മ അലവൻസ് പദ്ധതി അവതരിപ്പിച്ചത്.

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് കേരളം വഴി 1998 വരെ ഈ പദ്ധതി നടപ്പിലാക്കിയിരുന്നു. 1994ലെ കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്റ്റ് നടപ്പിലാക്കിയതിന്റെ ഫലമായി പദ്ധതി തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി. ഇപ്പോൾ തൊഴിലില്ലായ്മ തുക തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് വിതരണം ചെയ്തുവരുന്നത്.

 

അപേക്ഷ നൽകേണ്ടത്: ഗ്രാമപ്പഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്

ഹാജരാക്കേണ്ട രേഖകൾ: 

1. നിശ്ചിത ഫോമിലുള്ള അപേക്ഷ (2 പകർപ്പ്)

2. എസ്.എസ്.എൽ.സി. ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

3. എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ കാര്‍ഡിന്റെ പകർപ്പ്

4. പഞ്ചായത്ത് /നഗരസഭാപ്രദേശത്ത് സ്ഥിരതാമസം സംബന്ധിച്ച രേഖ.

5. ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖ

6. വികലാംഗ സർട്ടിഫിക്കറ്റ് (ബാധകമായവർക്കു മാത്രം)

7. ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് – പകർപ്പ് (പരിശോധനയ്ക്ക് എത്തുമ്പോൾ ഒറിജിനൽ ഹാജരാക്കണം)


അർഹതാമാനദണ്ഡം: എസ്.എസ്.എൽ.സി പാസ്സായിരിക്കണം. പട്ടികജാതി /പട്ടികവർഗ്ഗ /വികലാംഗ വിഭാഗക്കാരെ സ്കൂളിൽ പഠിച്ച് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഹാജരായാലും പരിഗണിക്കും.

കുടുംബവാർഷികവരുമാനം 12,000 രൂപയിലും വ്യക്തിഗതവരുമാനം പ്രതിമാസം 100 രൂപയിലും അധികമാകരുത്.


പ്രായം: 18 നും 35 നും ഇടയിൽ

വികലാംഗർക്ക് /പട്ടികജാതിക്കാർക്ക് /പട്ടികവര്‍ഗ്ഗക്കാർക്ക് 18 വയസ്സിനുശേഷം തുടർച്ചയായി 2 വർഷവും മറ്റുള്ളവർക്ക് 3 വർഷവും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സീനിയോറിറ്റി വേണം. യഥാസമയം പുതുക്കാത്തതിനാൽ രജിസ്ട്രേഷൻ റദ്ദായാൽ പുനർരജിസ്ട്രേഷൻ കഴിഞ്ഞ് 3 വര്‍ഷം പൂർത്തീകരിച്ചിരിക്കണം.

 

Keywords: unemployment allowance scheme kerala

തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group