തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി.ക്ലാർക്ക് / സബ്ബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് – 2 തസ്‌തികയ്‌ക്ക‌ുള്ള ഒ.എം.ആർ. പരീക്ഷ സെപ്റ്റംബർ 18 ന് നടക്കും. വിവിധ ജില്ലകളിലായി 1,09,114 അപേക്ഷകളാണ് ബോർഡിന് ലഭിച്ചത്.

ആറ് ജില്ലകളിലായി 468 പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങളുള്ളത്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ സമീപ ജില്ലകളിൽ നിന്നുള്ളവർക്കും സൌകര്യം ഒരുക്കുന്നുണ്ട്.

ഉച്ചയ്‌ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷാ സമയം. ഉദ്യോഗാർത്ഥികൾ ഉച്ചയ്‌ക്ക് 12.30 – നകം പരീക്ഷാകേന്ദ്രത്തിലെത്തണം.

ഉദ്യോഗാർത്ഥികൾക്കുള്ള അഡ്‌മിറ്റ് കാർഡ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. പരീക്ഷയ്‌ക്കെത്തുമ്പോൾ അഡ്‌മിറ്റ് കാർഡും. അംഗീകൃത തിരിച്ചറിയിൽ കാർഡിന്റെ ഒറിജിനലും ഹാജരാക്കേണ്ടതാണ്.

 

Keywords: thiruvithamkoor devaswom board ld clerk exam admit card. travancore devaswom board recruitment ld clerck exam admit card