കേരള സർക്കാർ സാംസ്‌ക്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്  ഈ വർഷം നടത്തുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയുടെ റജിസ്ട്രേഷൻ ആരംഭിച്ചു.

റജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും.

ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) എന്നീ വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക.

പൊതുവിജ്ഞാനം, ആനുകാലികം,  ബാലസാഹിത്യം, സ്‌കൂൾ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം,  തളിര് മാസിക എന്നിവയെ ആസ്‌പദമാക്കിയാണ് പരീക്ഷ നടത്തുക. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരീക്ഷ നടക്കും.

ജില്ലാതല മത്സരവിജയികൾക്ക്  ഓരോ ജില്ലയിലും 60 കുട്ടികൾക്ക് 1000 രൂപയുടെ സ്കോളർഷി പ്പും 100 കുട്ടികൾക്ക് 500 രൂപയുടെ സ്കോളർഷിപ്പും ലഭിക്കും.

കേരളത്തിലൊട്ടാകെ രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികൾക്കായി 16 ലക്ഷം രൂപയുടെ സ്കോളർഷി പ്പുകളാണ് വിതരണം ചെയ്യുക.

സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന 3 സ്ഥാനക്കാർക്ക് 10000, 5000, 3000 രൂപയുടെ സ്കോളർഷിപ്പുകളും നൽകും.

രജിസ്ട്രേഷൻ: https://scholarship.ksicl.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

200 രൂപയാണ്റജിസ്ട്രേഷൻ ഫീസ്.

 

രജിസ്ട്രേഷന്  ഇക്കാര്യങ്ങൾ  ശ്രദ്ധിക്കുക

ഫോം പൂരിപ്പിക്കേണ്ടത് ഇംഗ്ലീഷിൽ ആയിരിക്കണം. ജില്ല കൃത്യമായി ചേർക്കാൻ ശ്രദ്ധിക്കുക. സ്‌കൂൾ ഉൾപ്പെടുന്ന ജില്ലയിൽ ആയിരിക്കും ജില്ലാതല പരീക്ഷ എഴുതാൻ കഴിയുക. തളിര് മാസിക അയയ്ക്കേണ്ട വിലാസമാണ് വീട്ടുവിലാസം ആയി കൊടുക്കേണ്ടത്. ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. രജിസ്ടേഷൻ നമ്പർ സൂക്ഷിച്ചു വയ്‌ക്കുക. തൊട്ടു താഴെയുള്ള ലിങ്കിൽ നിന്ന് രസീപ്റ്റ് ഡൌൺലോഡ് ചെയ്‌ത് സൂക്ഷിക്കേണ്ടതാണ്. പേയ്മെന്റ് ഓപ്ഷനിൽ Card, UPI എന്നിവയിലൊന്ന് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

സർവീസ് ചാർജ് ഇതിൽ ഉണ്ടാവില്ല. വിവിധ ബാങ്കുകളുടെ ഡെബിറ്റ് (ATM Card) കാർഡുകളോ /ക്രഡിറ്റ് കാർഡുകളോ ഇതിൽ ഉപയോഗിക്കാനാകും. നെറ്റ്ബാങ്കിങ് തിരഞ്ഞെടുത്താൽ സർവീസ് ചാർജുകൂടി അടയ്ക്കേണ്ടിവരും. സ്കോളർഷിപ്പ് ലഭിക്കുകയാണെങ്കിൽ സ്കോളർഷിപ്പ് തുക കൈമാറുന്നത് കുട്ടിയുടെയോ രക്ഷിതാവിന്റെയോ ബാങ്ക് അക്കൌണ്ടിലേക്ക് ആയിരിക്കും. അതു കൂടി ചേർക്കുന്നതാണ് നല്ലത് . എന്നാൽ ആധാർ നമ്പർ, ബാങ്ക് ഡീറ്റെയിൽസ് എന്നിവ ചേർക്കാതെയും രജിസ്ട്രേഷൻ പൂർത്തിയാക്കാനാകും.  

രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി: 2022 സെപ്‌റ്റംബർ  30 വരെ റജിസ്റ്റർ ചെയ്യാം.

വിവരങ്ങൾക്ക് - 8547971483, 0471-2333790.

 

Keywords: Thaliru scholarship, student zone