മാതാവോ പിതാവോ രണ്ടു പേരുമോ  മരണപ്പെട്ട കുട്ടികൾക്ക്  കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ മിഷൻ വഴി നൽകുന്ന സ്‌കോളർഷിപ്പ് ആണ് സ്നേഹപൂർവ്വം പദ്ധതി.

 

ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും വർഷം 3000 രൂപ ലഭിക്കും

ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും  5000 രൂപ  ലഭിക്കും

പ്ലസ്‌ വൺ, പ്ലസ്‌ ടു കുട്ടികൾക്ക് ഓരോ വർഷവും 7500 രൂപ ലഭിക്കും

ഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടികൾക്ക് ഓരോ വർഷവും 10,000 രൂപയും ലഭിക്കും

കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം വഴിയാണ്  അപേക്ഷ നൽകേണ്ടത്.

 

അപേക്ഷ സമർപ്പിക്കുവാൻ സ്‌കൂളിൽ /കോളേജിൽ നൽകേണ്ടത്

1. അപേക്ഷ ഫോറം

2. കുട്ടിയുടെ ആധാർ കാർഡിന്റെ കോപ്പി

3. മരണമടഞ്ഞ രക്ഷിതാവിന്റെ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി

4. കുട്ടിയും  ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ കോപ്പി

(ഓർക്കുക ജോയിന്റ് അക്കൗണ്ട്  തന്നെ വേണം   സിംഗിൾ അക്കൗണ്ട് പറ്റില്ല  ബാങ്കിൽ ചിലപ്പോൾ സിംഗിൾ അക്കൗണ്ട് മതി എന്ന്  പറഞ്ഞാൽ  സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് വേണ്ടിയാണ് എന്ന് പ്രത്യേകം പറയണം  )

5. വരുമാന സർട്ടിഫിക്കറ്റ് (റേഷൻ കാർഡ് BPL ആണെങ്കിൽ അതിന്റെ കോപ്പി മതിയാകും  പിന്നെ വരുമാന സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.)

(ഗ്രാമ പ്രദേശങ്ങളിൽ  20,000 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്/നഗരപ്രദേശമാണെങ്കിൽ 22,375 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്)

വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ പോയി സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് വേണ്ടിയാണെന്ന് പ്രത്യേകം പറയണം. കാരണം മിക്ക സ്ക്കോളർഷിപ്പിനും 1 ലക്ഷം മുതൽ  2.5 ലക്ഷം വരെയൊക്കെ ആണ് വരുമാന പരിധി.  നേരിട്ട് പറഞ്ഞില്ല എങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന വരുമാന പരിധിയിൽ  താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് കിട്ടിയെന്ന് വരില്ല . അപ്പോൾ പിന്നെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനും കഴിയില്ല.

 

ഇത്രയും കാര്യങ്ങൾപഠിക്കുന്ന സ്‌കൂളിന്റെ / കോളേജിന്റെ  സ്ഥാപന മേധാവിയ്ക്ക്  സമർപ്പിക്കണം

 

സ്‌കോളർഷിപ്പ്  ഓൺലൈൻ ആയി ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപനം ആണ് . സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് അക്ഷയ വഴിയോ മറ്റു ജന സേവന കേന്ദ്രങ്ങൾ വഴിയോ ചെയ്യാൻ കഴിയില്ല

 

സ്കൂളിൽ ചേരാത്ത അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കും സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയും. അവർ ഫോം ഡൗൺലോഡ് ചെയ്തു ജില്ലാ ശിശുക്ഷേമ സമിതിയുടെ ശുപാർശ സഹിതം നേരിട്ട് അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: 1800 120 1001, 0471 2341200

വെബ്സൈറ്റ്: www.kssm.ikm.in

ഇ-മെയിൽ ഐ.ഡി snehapoorvamonline@gmail.com

സ്നേഹപൂർവ്വം സ്‌കോളർഷിപ്പിനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി: 2022 നവംബർ 30

 

Keywords: snehapoorvam scholarship, social security mission kerala  

 

തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group