സംസ്ഥാന പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാൻ‌വാടികളുടെ മേൽനോട്ട ചുമതലകൾക്കായി കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. വിവിധ ജില്ലകളിൽ അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. നിലവിൽ ഏകദേശം 170 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

അപേക്ഷകർ അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി പരിധിയിലുള്ളവരും പട്ടികജാതിയിൽപ്പെട്ടവരുമായിരിക്കണം.

യോഗ്യത: പ്ലസ്‌ടു. കം‌പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ പ്രവർത്തനപരിചയമുള്ളവർക്ക് മുൻ‌ഗണനയുണ്ടായിരിക്കും.

പ്രായം: 21 – 45 വയസ്സ്

പ്രതിമാസ ഓണറേറിയം: 8,000 രൂപ.

പ്രവൃത്തിസമയം എല്ലാ ദിവസവും രാവിലെ പത്ത് മുതൽ വൈകീട്ട് 5 മണി വരെ. ഞായർ ഉൾപ്പെടെയുള്ള അവധിദിവസങ്ങളിൽ വിജ്ഞാന‌വാറ്റി പ്രവൃത്തിക്കും. തിങ്കളാഴ്‌ച അവധിയായിരിക്കും.

 

അപേക്ഷ: വെള്ളക്കടലാസിൽ തയ്യാറാക്കിയ അപെക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൽ സഹിതം അപേക്ഷിക്കനം. കൂടുതൽ വിവരങ്ങൽ ബ്ലോക്ക്/മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടിക ജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.

നിലവിൽ ഇടുക്കി, കോഴിക്കോട്, പത്തനം‌തിട്ട ജില്ലകലിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഉടൻ അപേക്ഷ ക്ഷണിക്കും.

 

കോഴിക്കോട് ജില്ലയിലെ അപേക്ഷ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാപട്ടിക ജാതി വികസന ഓഫീസിൽ നൽ‌കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 20

ഫോൺ നമ്പർ: 0495 2370379.


പത്തനം തിട്ടയിൽ 12 ഒഴിവുകളാണ് നിലവിലുള്ളാത്. അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ : 17

ഫോൺ: 0468 – 2322712

 

ഇടുക്കി ജില്ലയിൽ പള്ളിവാസൽ, ആലക്കോട്, സേനാപതി, വെള്ളത്തൂവൽ, ഉടുമ്പന്നൂർ, വണ്ണപ്പുറം, കുമാരമംഗലം, മണക്കാട്, കൊക്കയാർ, വാഴത്തോപ്പ്, കരുണാപുരം, രാജക്കാട് എന്നീ പഞ്ചായത്തുകളിൽ പ്രവൃത്തിക്കുന്ന 12 വിജ്ഞാൻ‌വാടികളിലാണ് നിയമനം നടക്കുക.

അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടിക ജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ, രണ്ടാം നില, കുയിലിമല, പൈനാവ് പി.ഒ, ഇടുക്കി എന്ന വിലസത്തിൽ നൽ‌കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 20

ഫോൺ: 04862 – 296297


Keywords: scheduled cast development department recruitment

തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group