സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയിൽ 1673 പ്രബേഷനറി ഓഫിസർ ഒഴിവുകളിലേക്ക്
അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദം (സിഎ,
സിഎംഎ, ബി ടെക്, എംബി ബി എസ് ഉൾപ്പെടെ).
അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അവസാന വർഷക്കാർ 2022 ഡിസംബർ
31 നകം ഡിഗ്രി പാസ്സായിരിക്കണം.
മുൻപു 4 തവണ പരീക്ഷയെഴുതിയ ജനറൽ വി ഭാഗം ഉദ്യോഗാർഥികളും 7 തവണയെഴുതിയ
ഒ.ബി.സി, ഭിന്നശേഷി ഉദ്യോഗാർഥികളും അപേക്ഷിക്കുവാൻ അർഹരല്ല.
അപേക്ഷാ ഫീസ്: 750
രൂപ. പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്കും ഭിന്നശേഷിക്കാർക്കും അപേക്ഷാ ഫീസില്ല.
പ്രായം: (2022 ഏപ്രി
ൽ ഒന്നിന്): 21–30 വയസ്സ്. ഉയർന്ന പ്രായത്തിൽ എസ്.സി./എസ്.ടി വിഭഗക്കാർക്ക് അഞ്ച് വർഷത്തെയും
ഒ.ബി.സി.ക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.
ശമ്പളം: 36,000 – 63,840
രൂപ. പുറമേ മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.
പരീക്ഷ: ഒരു മണിക്കൂർ
പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി
വിഭാഗങ്ങളിലായി 100 ഒബ്‌ജക്ടീവ് ചോദ്യങ്ങൾ ഉണ്ടായിരിക്കും.
കേരളത്തിലെ പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്,
മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം.
മെയിൻ പരീക്ഷാകേന്ദ്രങ്ങൾ: കൊച്ചി, തിരുവനന്തപുരം.
അപേക്ഷ: ഓൺലൈനായി അപേക്ഷ
സമർപ്പിക്കാവുന്നതാണ്. അപേക്ഷകന്റെ നിർദ്ദിഷ്‌ട അളവിലുള്ള ഫോട്ടോ, ഒപ്പ്, ഇടത് കൈവിരലടയാളം,
കൈ കൊണ്ടെഴുതിയ പ്രസ്‌താവന എന്നിവ അപേക്ഷാ സമർപ്പണവേളയിൽ സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനും സന്ദർശിക്കുക:
sbi.co.in/web/careers/current-openings
Keywords: SBI
recruitment 2022 for 1673 Probationary Officers
തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക
തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join
Our Facebook Group
0 Comments