കരസേനയുടെ അലഹാബാദിലെ പൂർവ യു.പി. & എം.പി. സബ് ഏരിയ ഹെഡ് ക്വാർട്ടേഴ്‌സിലെ മൂന്ന് മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മെസ്സഞ്ചർ, സഫായ്‌വാല, എന്നീ തസ്‌തികകളിലേക്കാണ് ഒഴിവുകൾ.

യോഗ്യത: പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം.

 

തിരഞ്ഞെടുപ്പ്: എഴുത്ത് പരീക്ഷ, സ്‌കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

പ്രായപരിധി: 18 – 25 വയസ്സ്.

അപേക്ഷ: നിശ്‌ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പോസ്റ്റൽ മുഖാന്തിരമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം അനുബന്ധരേഖകളും സ്വന്തം മേൽ‌വിലാസം രേഖപ്പെടുത്തിയ 30 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവറും ഉൾപ്പെടുത്തണം. അപേക്ഷിക്കുന്ന കവറിനു പുറത്ത് തസ്‌തിക വ്യക്തമാക്കണം.

വിശദവിവരങ്ങൾക്കായും അപേക്ഷയുടെ മാതൃക ലഭിക്കാനും സന്ദർശിക്കുക: Notification

അവസാന തീയതി: 2022 സെപ്റ്റംബർ 25


 

Keywords: Multi Tasking Staff Post in Headquarters Purva UP & MP Sub Area via Direct Recruitment, MTS, multi tasking staff up & mp army headquarters