ഇന്ത്യൻ ഓയിൽ
കോർപ്പറേഷന്റെ റിഫൈനറികളിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി
1,535 ഒഴിവുകളാണുള്ളത്. ഗുവാഹട്ടി, ബറൌണ്ടി, ഗുജറാത്ത്, ഹാൽദിയ, മഥുര, പി.ആർ.പി.സി.
(പാനിപ്പത്ത് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ കോംപ്ലക്സ്) ദിഗ്ബോയ്, ബംഗായ്ഗാവ്, പാരദീപ്
എന്നീ റിഫൈനറികളിലാണ് പരിശീലനം. പ്ലസ്‌ടു, ഡിപ്ലോമ യോഗ്യതയുള്ളവർക്കും ബിരുദധാരികൾക്കും
അപേക്ഷിക്കാം.
അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്)
ഒഴിവുകൾ:
396
യോഗ്യത: ത്രിവത്സര
ബി.എസ്.സി (ഫിസിക്സ്/മാത്തമാറ്റിക്സ്/കെമിസ്ട്രി/ഇൻഡസ്ട്രിഅൽ കെമിസ്ട്രി)
ഫിറ്റർ
ഒഴിവുകൾ:
166
യോഗ്യത: പത്താം
ക്ലാസ്സും ദ്വിവത്സര ഐ.ടി.ഐ. (ഫിറ്റർ) കോഴ്‌സും.
ബോയ്‌ലർ (മെക്കാനിക്കൽ)
ഒഴിവുകൾ: 54
യോഗ്യത: ത്രിവത്സര
ബി.എസ്.സി. (ഫിസിക്സ് / മാത്തമാറ്റിക്സ്/കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി)
കെമിക്കൽ
ഒഴിവുകൾ: 332
യോഗ്യത: കെമിക്കൽ
എൻജിനീയറിംഗിലോ റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജിനീയറിംഗിലോ ത്രിവത്സര ഡിപ്ലോമ
മെക്കാനിക്കൽ
ഒഴിവുകൾ: 163
യോഗ്യത: മെക്കാനിക്കൽ
എൻജിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ
ഇലക്ട്രിക്കൽ
ഒഴിവുകൾ: 198
യോഗ്യത: മെക്കാനിക്കൽ
എൻജിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ
ഇൻസ്‌ട്രുമെന്റേഷൻ
ഒഴിവുകൾ: 74
യോഗ്യത: ഇൻസ്ട്രുമെന്റെഷൻ
/ ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ.
സെക്രട്ടേറിയൽ അസിസ്റ്റന്റ്
ഒഴിവുകൾ: 39
യോഗ്യത: ത്രിവസ്ത്സര
ബി.എ/ബി.എസ്.സി./ ബി.കോം.
അക്കൌണ്ടന്റ്
ഒഴിവുകൾ: 45
യോഗ്യത: ത്രിവത്സര
ബി.കോം.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസസ്)
ഒഴിവുകൾ: 41
യോഗ്യത: പ്ലസ്
ടു വിജയം
ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ്
ഹോൾഡേഴ്‌സ്)
ഒഴിവുകൾ: 32
യോഗ്യത: പ്ലസ്
ടു വിജയവും ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്‌കിൽ സർട്ടിഫിക്കറ്റും
ബോയ്‌ലർ ട്രേഡിലേക്ക്
രണ്ട് വർഷവും സെക്രട്ടേറിയൽ അപ്രന്റിസ് ഡേറ്റാ എൻട്രി ഓപ്പറേറ്റർ ട്രേഡുകളിലേക്ക്
15 മാസവും മറ്റ് ട്രേഡുകളിലേക്ക് 12 മാസവുമാണ് കാലാവധി.
പ്ലസ്‌ടു, ബിരുദം,
ഡിപ്ലോമ യോഗ്യതകൾ കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയതായിരിക്കണം. എസ്.സി./എസ്.ടി.
വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 45 ശതമാനം മാർക്ക് മതിയാകും. പാർട്ട് ടൈം, കറസ്പോണ്ടൻസ്,
വിദൂര കോഴ്‌സുകളിലൂടെ നേടിയ യോഗ്യതകൾ അംഗീകരിക്കില്ല.
പ്രായം: 18-24 വയസ്സ്. എസ്.സി/എസ്.ടി.,ഒ.ബി.സി. (എൻ.സി.എൽ)
വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക.
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലായിരിക്കും.
പരീക്ഷയിൽ കുറഞ്ഞത് 40 ശതമാനം മാർക്ക് (എസ്.സി.എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക്
35 ശതമാനം) നേടണം.
അപേക്ഷ: ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏതെങ്കിലും ഒരു യൂണിറ്റിലേക്ക്
അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഒക്ടോബർ 23
Keywords: indian oil
jobs , indian oil Apprenticeships, IndianOil offers a world of opportunities
across more than 600 locations In India including refineries, pipeline,
terminals, marketing units such as LPG bottling plants, bulk storage terminals,
Aviation Fuel Stations, Retail/Consumer/Lubricants sales, and at the R&D
Centre at the entry level. It recruits bright and professionally qualified
people for its executive cadre. It follows a mix of open and campus
recruitment.
തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group
0 Comments